കീറി പോയ തുണികൾ കളയുന്ന പതിവുണ്ടെങ്കിൽ എന്നാൽ ഇനി അത് വേണ്ട.. കീറിയ തുണിയെ നിമിഷ നേരം കൊണ്ട് പുതിയതാക്കിയെടുക്കാം. | Easy Recycle Tip

സാധാരണ വീടുകളിൽ വസ്ത്രങ്ങൾ കീറി പോകുമ്പോൾ അവയെല്ലാം കളയുകയാണ് പതിവ്. നല്ല വസ്ത്രങ്ങൾ പെട്ടെന്ന് കീറി പോകുമ്പോൾ ഒരുപാട് സങ്കടത്തോടെ പിന്നീട് അത് ഉപയോഗിക്കാൻ പറ്റാതെ എടുത്തു വയ്ക്കുന്നു. ഇനി അത്തരം അവസ്ഥകൾക്ക് എല്ലാം  മോചനം നൽകാം.

   

എത്ര വലിയ കീറലുള്ള വസ്ത്രമായാലും ഇനി വളരെ പെട്ടെന്ന് തന്നെ പാടു പോലും അറിയാതെ പുതിയതാക്കിയെടുക്കാം. അതിനു വേണ്ടി ചെയ്യേണ്ടത് കീറിയ വസ്ത്രത്തിന്റെ ഭാഗത്ത് വൃത്തിയായി മുറിച്ചെടുക്കുക. ശേഷം അതുപോലെയുള്ള തുണി തന്നെ എടുത്ത് കീറിയ ഭാഗത്തിനേക്കാൾ കുറച്ചു വലുപ്പത്തിൽ മുറിച്ചെടുക്കുക. ശേഷം ആരെയും അളവിൽ തന്നെയുള്ള ഒരു പ്ലാസ്റ്റിക് കവറും മുറിച്ചെടുക്കുക.

അതിനുശേഷം മുറിച്ചെടുത്ത തുണിയുടെ മുകളിലായി പ്ലാസ്റ്റിക് കവർ വച്ച് കൊടുക്കുക. അതിനുശേഷം കീറിയ ഭാഗത്തിന്റെ അടിയിൽ ആയി കൃത്യമായ രീതിയിൽ വച്ച് കൊടുക്കുക. അതിനുശേഷം നല്ല പാകത്തിന് മുകളിലായി ഒരു പേപ്പർ വെച്ച് നല്ല ചൂടോടുകൂടി തേപ്പ് പെട്ടി വെച്ചു കൊടുക്കുക.

അതിനുശേഷം ഒരു 10 15 മിനിറ്റ് അതുപോലെ തന്നെ വയ്ക്കുക. അതിനുശേഷം എടുത്തു നോക്കുമ്പോൾ കീറിയ പാട് പോലും കാണാതെ കൃത്യമായിട്ട് തന്നെ ഒട്ടിച്ചിരിക്കുന്നത് കാണാം. എത്ര വലുപ്പത്തിലുള്ള കീറൽ ആയാലും ഇനി ഈ രീതിയിൽ പഴയതുപോലെ ആക്കിയെടുക്കാം. എല്ലാവർക്കും ഉപകാരപ്പെടുന്ന ഈ ടിപ്പ് എല്ലാവരും ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *