വീട്ടിൽ ചിലന്തി ശല്യം രൂക്ഷമാണോ. എന്നാൽ ഇതുപോലെ ചെയ്തു നോക്കൂ. ഇനി വീടിന്റെ പരിസരത്ത് ഒറ്റ ചിലന്തി പോലും വരില്ല. | Removing Spider From Home

വീട് വൃത്തിയാക്കുന്നതിൽ പ്രധാന പങ്കുവയ്ക്കുന്ന ഒന്നാണ്. ചിലന്തിവലകൾ ഇന്ന് വൃത്തിയാക്കുകയാണെങ്കിൽ അതേ സ്ഥാനത്ത് നാളെ ചിലന്തിവല കാണപ്പെട്ടേക്കാം. എന്ത് ചെയ്താലും വീണ്ടും വീണ്ടും ശല്യപ്പെടുത്താൻ ആയി വരുന്ന ഒന്നാണ് ചിലന്തികൾ. അതുകൊണ്ട് ഇവയെ ഇല്ലാതാക്കുക എന്നത് വീട്ടമ്മമാർക്ക് വളരെ വലിയൊരു പണിയാണ്. അതുകൊണ്ടുതന്നെ ഇനി ചിലന്തികളെ ഇല്ലാതാക്കുന്നതിന് ഒരു എളുപ്പമാർഗം നോക്കാം.

   

അതിന് ചെയ്യേണ്ടത് എന്താണെന്ന് നോക്കാം. ആദ്യത്തെ മാർഗ്ഗം ചിലന്തി വരുന്ന ഭാഗങ്ങളിൽ ഓറഞ്ച് അല്ലെങ്കിൽ ചെറുനാരങ്ങ വെച്ചു കൊടുക്കുകയാണെങ്കിൽ ചിലന്തി വരുന്നതിനെ ഇല്ലാതാക്കാം. അടുത്ത ഒരു മാർഗ്ഗം ഒരു ഗ്ലാസ് വെള്ളത്തിലേക്ക് രണ്ട് ടീസ്പൂൺ വിനാഗിരി ഒഴിച്ച് കൊടുക്കുക.

അതിനുശേഷം ഇത് ഒരു സ്പ്രേ കുപ്പിയിൽ ഒഴിച്ച് എന്റെ വല കെട്ടുന്ന ഭാഗങ്ങളിൽ എല്ലാം തന്നെ സ്പ്രേ ചെയ്തു കൊടുക്കുക. അതിനുമുമ്പായി ആദ്യം ചിലന്തി വലകൾ എല്ലാം വൃത്തിയാക്കിയതിനു ശേഷം മാത്രം സ്പ്രേ ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്താൽ പിന്നീട് അവിടെ ഒരിക്കലും ചിലന്തി വരില്ല. അതുപോലെ തന്നെ മറ്റൊരു മാർഗം ആപ്പിൾ വിനീഗർ വാങ്ങി വെള്ളം ചേർക്കാതെ ഒരു കുപ്പിയിലേക്ക് ഒഴിച്ച് സ്പ്രൈ ചെയ്തുകൊടുക്കുക.

ഇനി ഇവയൊന്നും ഇല്ലെങ്കിൽ മറ്റൊരു മാർഗം വീട്ടിലെ തുളസിയില ആവശ്യത്തിന് എടുത്ത് അതിന്റെ നീര് എടുക്കുക. ശേഷം സ്പ്രേ കുപ്പിയിലേക്ക് വെള്ളം ഒഴിച്ച് ഈ തുളസി നീര് അതിൽ ചേർക്കുക. അതിനുശേഷം ചിലന്തി വരുന്ന ഭാഗങ്ങളിൽ എല്ലാം തന്നെ സ്പ്രേ ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്താലും ചിലന്തി ശല്യത്തെ ഒഴിവാക്കാം. എല്ലാ വീട്ടമ്മമാരും ഈ മാർഗ്ഗം പരീക്ഷിച്ചു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *