നട്ട്സ് വിഭാഗത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് കശുവണ്ടി പരിപ്പ്. ഭക്ഷണപദാർത്ഥങ്ങളിൽ രുചി കൂട്ടുന്നതിനായി നാം സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് കശുവണ്ടി പരിപ്പ്. എന്നാൽ അതിനുമാത്രമല്ല കശുവണ്ടി പരിപ്പ് ദിവസം കഴിക്കുന്നതുകൊണ്ട് ശരീരത്തിൽ ഗുണങ്ങൾ ലഭിക്കും. കശുവണ്ടി ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. കശുവണ്ടി പരിപ്പ് എല്ലുകൾക്ക് ബലം നൽകുന്നതിന് വളരെ നല്ലതാണ്.
കശുവണ്ടിയിൽ ധാരാളം അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ആണ് ഇതിന് സഹായിക്കുന്നത്. അതുപോലെ തന്നെ ക്യാൻസർ തടയുന്നു. കശുവണ്ടിയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ കാൻസർ കോശങ്ങളെ ഇല്ലാതാക്കുന്നു എന്ന പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതുപോലെ തന്നെ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നു. അതുപോലെ ഹൃദയ ആരോഗ്യത്തിനും വളരെയധികം ഗുണം ചെയ്യുന്നതാണ് കശുവണ്ടി.
കശുവണ്ടി അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് ശരീരത്തിലെ കൊഴുപ്പിനെ നീക്കം ചെയ്യാൻ സഹായിക്കുന്നു. അതിനാൽ തന്നെ ഒരു ഹൃദയ രോഗത്തെ സംരക്ഷിക്കുന്നു. അടുത്തതായി കണ്ണിന്റെ ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. റെറ്റിനയെ സംരക്ഷിക്കുന്ന ആവശ്യ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിനെ അൾട്രാ വൈലറ്റ് രശ്മികളിൽ നിന്ന് കണ്ണിന് സംരക്ഷണം നൽകുന്നു. അതുപോലെ ശ്വാസകോശത്തിലെ വിഷാംശരങ്ങളെ എല്ലാം നീക്കം ചെയ്ത് ശ്വാസകോശത്തെ ശുദ്ധീകരിക്കുന്നു.
ഇത്രയേറെ ആരോഗ്യ ഗുണങ്ങൾ ആണ് കശുവണ്ടി പരിപ്പിൽ ഉള്ളത്. ദിവസം നാലോ അഞ്ചോ വീതം മാത്രം കഴിക്കുക അതിൽ കൂടുതൽ കഴിക്കുന്നത് ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് വർധിക്കാൻ ഇടയാകും. എല്ലാവരും കൃത്യമായി രീതിയിൽ തന്നെ കശുവണ്ടി കഴിക്കുവാൻ ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.