കുട്ടികളുള്ള വീടുകളിൽ ആണെങ്കിൽ വസ്ത്രങ്ങളിൽ കറകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത്തരം കറകൾ ഇല്ലാതാക്കുന്നതിനെ വീട്ടമ്മമാർ പല വഴികളും പരിശോധിച്ചു നോക്കാറുണ്ട്. എന്നാൽ മുഴുവനായും ഈ കറകളെല്ലാം നീക്കം ചെയ്യുന്നതിന് സാധിക്കാതെ വരാറുമുണ്ട് അത്തരം സന്ദർഭങ്ങൾ ഇല്ലാതാക്കാൻ ഇതാ ഒരു എളുപ്പമാർഗം. ഇനി വസ്ത്രങ്ങളിലെ ഏതുതരം കറകളും എളുപ്പത്തിൽ ഇല്ലാതാക്കാം. എങ്ങനെയാണ് ഇത് ചെയ്യുന്നത് എന്ന് നോക്കാം.
വസ്ത്രങ്ങളിൽ പേനയുടെ മഷി ഉള്ള ഭാഗത്ത് കുറച്ച് സാനിറ്റൈസർ പുരട്ടുക ശേഷം കൈകൊണ്ട് തിരുമ്മി കൊടുക്കുക. ഇങ്ങനെ ചെയ്താൽ പേനയുടെ കറ പെട്ടെന്ന് തന്നെ ഇല്ലാതാക്കാം. ഇനിയും പോകാത്ത കറയാണെങ്കിൽ കുറച്ച് പേസ്റ്റ് തേച്ച് ബ്രഷ് ഉപയോഗിച്ച് ഉരച്ചു കൊടുക്കുക. ശേഷം വെള്ളത്തിൽ കഴുകിയെടുക്കുക. അടുത്തതായി വസ്ത്രങ്ങളിൽ ഉണ്ടാകുന്ന എണ്ണ മെഴുക്കിനെ ഇല്ലാതാക്കാൻ എന്തു ചെയ്യാം എന്ന് നോക്കാം.
ആദ്യം തന്നെ എണ്ണമഴക്ക് പിടിച്ച ഭാഗം നന്നായി കഴുകിയെടുക്കുക. അതിനുശേഷം എണ്ണമയം ഉള്ള ഭാഗത്ത് കുറച്ച് സാനിറ്റൈസർ തേച്ചു നല്ലതുപോലെ കൈകൊണ്ട് തിരുമിയെടുക്കുക. അതിനുശേഷം കുറച്ചു പേസ്റ്റ് തേച്ച് ബ്രഷ് ഉപയോഗിച്ച് ഉരച്ചു കൊടുക്കുക. ഒരു അഞ്ചുമിനിറ്റിന് ശേഷം വെള്ളം ഉപയോഗിച്ച് വീണ്ടും ഉരച്ചു കൊടുക്കുക. അതിനുശേഷം വെള്ളത്തിൽ കഴുകി എടുക്കുക. ഇപ്പോൾ തന്നെ കാണാം എണ്ണമയം ഉള്ള ഭാഗത്ത് അവയെല്ലാം പോയി വത്രങ്ങൾ പഴയത് പോലെ തിളങ്ങുന്നത്.
ഏതുതരം വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ച് കറികളും ഈ രീതിയിൽ വളരെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കി എടുക്കാം ഇനി കറകൾ ഇല്ലാതാക്കുന്നത് ക്ലോറിനും മറ്റും ഉപയോഗിച്ച് വസ്ത്രങ്ങൾ കേടു വരാതെ സൂക്ഷിക്കുക. എല്ലാ വീട്ടമ്മമാരും ഈ രീതികളിലൂടെ ഇനി വസ്ത്രങ്ങൾ വൃത്തിയാക്കി എടുക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.