ഇതുപോലെ ഒരു പഴം കഴിച്ചിട്ടുള്ളവർ ഉണ്ടോ. ഉണ്ടെങ്കിൽ ഇതിൻറെ പേര് പറയാമോ. ഇതിന്റെ ആരോഗ്യ ഗുണങ്ങളെപ്പറ്റി അറിയാം. | Benefits Of Athi Pazham

നാൽപാമരങ്ങൾ എന്നറിയപ്പെടുന്ന വൃക്ഷങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് അത്തി. നല്ല പോഷകപ്രധാനവും ഔഷധ ഗുണവുമുള്ള ഒരു പഴമാണ് അത്തി. സാധാരണയായി നമ്മുടെ നാട്ടിൽ രണ്ടുതരത്തിലുള്ള അത്തിയാണ് കണ്ടുവരുന്നത് ചെറുതും വലുതുമായ രണ്ടു തരം. പോഷകസമൃദ്ധമായ അത്തിയിൽ മാംസ്യം, അന്നജം, കൊഴുപ്പ്, കാൽസ്യം, മഗ്നീഷ്യം, ഫോഴ്സ് ഫറൽ തുടങ്ങിയ ഘടകങ്ങളാൽ സമ്പന്നമാണ് ഈ പഴം. ആയുർവേദത്തിൽ മിക്ക രോഗങ്ങൾക്കും ഉള്ള മരുമായി ഇതിനെ കണക്കാക്കുന്നു.

   

അത്തിയുടെ ഇല,പഴം, തൊലി, കറ എന്നിവയെല്ലാം ഔഷധമായി ഉപയോഗിക്കാറുണ്ട്. പിത്ത രോഗം അത്തിയുടെ ഇലപൊടിച്ചു തേനും ചേർത്ത് കഴിക്കുന്നത് നല്ലതാണ്. അത്തിപ്പഴം പഞ്ചസാരയും ചേർത്ത് കഴിച്ചാൽ നവ ദ്വാരത്തിലൂടെ യുള്ള രക്തസ്രാവം ഇല്ലാതാക്കാം. ബലക്ഷയം മാറുന്നതിനും അത്തിപ്പഴം വളരെ നല്ലതാണ്. വിളർച്ച, വയറിളക്കം എന്നിവയ്ക്കും അത്തിപ്പഴം ഔഷധമാണ്. ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ ഉണക്കുന്നതിന് അത്തിയുടെ തൊലി തിളപ്പിച്ച വെള്ളം ഉപയോഗപ്രദമാണ്

അസ്ഥികളിൽ ഉണ്ടാകുന്ന ചതവുകളില്ലാതാക്കാൻ അത്തിയുടെ തൊലി അരച്ച് കെട്ടിവെച്ചാൽ മതി. അതുപോലെ കക്ഷത്തിൽ ഉണ്ടാകുന്ന കുരുക്കൾ ഇല്ലാതാക്കാനും മുണ്ടിനീരിനും അത്തിയുടെ തൊലി ആയുർവേദത്തിൽ ഒരു ഔഷധമാണ്. അതുപോലെ അത്തിപ്പഴത്തിന്റെ കറ പാൽ പിരിക്കുന്നതിനായി ഉപയോഗിക്കുന്നു. ഇതിന്റെ ഇല സുഗന്ധദ്രവ്യ നിർമ്മാണത്തിന് ഉപയോഗിക്കുന്നു. അതുപോലെ ശരീരം വണ്ണം കുറയ്ക്കുന്നതിന് അത്തിപ്പഴം കഴിക്കുന്നത് നല്ലതാണ്.

അത് തലച്ചോറിന്റെ വളർച്ചയ്ക്കും കുട്ടികൾക്ക് അത്തിപ്പഴം നൽകുന്നത് നല്ലതാണ്. അത്തിപ്പഴം വെള്ളത്തിലിട്ട് കഴിക്കുന്നത് നല്ല ശോധനയ്ക്ക് ഗുണം ചെയ്യുന്നു. മൂലക്കുരുവിനും ശോധനയ്ക്കും എരിച്ചിലും അത്തിപ്പഴം വളരെയധികം ഗുണം ചെയ്യുന്നതാണ്. അതുപോലെ ഉണങ്ങിയ അത്തിപ്പഴം വെള്ളത്തിലിട്ട് കഴിക്കുന്നത് പൈൽസ് രോഗത്തിന് ഒരു പ്രതിവിധിയാണ്. ഇത്രയേറെ ഗുണങ്ങളാണ് അത്തിപ്പഴത്തിൽ അടങ്ങിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.

 

Leave a Reply

Your email address will not be published. Required fields are marked *