ദോശക്കല്ലിൽ നിന്നും ദോശ ഒട്ടിപ്പിടിക്കാതെ പൂ പോലെ എടുത്തു മാറ്റം. ദോശ ഉണ്ടാക്കുന്നതിനു മുൻപായി പാൻ ഇതുപോലെ തയ്യാറാക്കുക. | Easy Kitchen Tips

ഉണ്ടാക്കുന്ന വീട്ടമ്മമാരുടെ ഒരു പ്രശ്നമായിരിക്കും ദോശക്കല്ലിൽ ദോശ ഒട്ടിപ്പിടിച്ചു പോകുന്നത്. എന്നാൽ ഇനി പൂ പോലെ ദോശക്കല്ലിൽ നിന്നും ദോശ എടുത്തു മാറ്റാം. അതിനായി ആദ്യം തന്നെ ദോശ കല്ലെടുത്ത് നന്നായി കഴുകി വയ്ക്കുക. ഒരു പാത്രത്തിലേക്ക് ഒരു നെല്ലിക്ക വലുപ്പത്തിൽ പുളിയെടുത്ത് വെള്ളത്തിൽ കലക്കി വയ്ക്കുക. അതിനുശേഷം ദോശ പാൻ ചൂടാക്കി പുളിവെള്ളം ഒഴിച്ചു കൊടുക്കുക. ദോശക്കല്ലിന്റെ എല്ലാ ഭാഗത്തേക്കും എത്തിക്കുക. ശേഷം നല്ലതുപോലെ വെള്ളം വറ്റിച്ചെടുക്കുക.

   

അതിനുശേഷം പാത്രം കഴുകിയെടുക്കുക. അടുത്തതായി പാൻ വീണ്ടും ചൂടാക്കി അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. ദോശ കല്ലിന്റെ എല്ലാ ഭാഗത്തേക്കും മുട്ട എത്തിക്കുക. ശേഷം നന്നായി വെന്തു കഴിയുമ്പോൾ എടുത്തുമാറ്റി ദോശക്കല്ല് കഴുകിയെടുക്കുക. അതിനുശേഷം സന്തോഷകല്ല് ചൂടാക്കി ഒരു പകുതി സവാള മുറിച്ച് ദോശക്കല്ലിന് ഉരച്ചു കൊടുക്കുക.

അതിനുശേഷം വെളിച്ചെണ്ണയോ നല്ലെണ്ണയോ പുരട്ടി ദോശമാവ് ഒഴിച്ചു കൊടുക്കുക. ഒരു ഭാഗം മൊരിഞ്ഞു പാകമാകുമ്പോൾ വളരെ എളുപ്പത്തിൽ തന്നെ ദോശ കല്ലിൽ നിന്നും ദോശയെടുത്ത് മറിച്ചിടാവുന്നതാണ്. അതിനുശേഷം മറ്റേ ഭാഗവും നന്നായി മൊരിയിച്ചെടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തുക. ഇന്ന് പലരുടെയും വീടുകളിൽ നോൺസ്റ്റിക് പാനുകൾ ഉണ്ടായിരിക്കും.

എന്നാൽ ഇല്ലാത്ത വീടുകളിൽ ഇപ്പോഴും പഴയ രീതിയിലുള്ള ദോശക്കല്ലുകൾ ആയിരിക്കും ഉപയോഗിക്കുന്നുണ്ടാവുക. അത്തരം ദോശ കല്ലുകൾ ഉപയോഗിക്കുന്ന വീട്ടമ്മമാർക്ക് ഈ മാർഗ്ഗം വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. വീട്ടമ്മമാർ എല്ലാവരും ഈ രീതിയിൽ ഒന്ന് പരീക്ഷിച്ചു നോക്കുക. ഇനി ദോശ ദോശക്കല്ലിൽ നിന്നും വളരെ ഭംഗിയായി തന്നെ എടുത്തുമാറ്റാവുന്നതാണ്. എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *