മിക്കവാറും എല്ലാ വീടുകളിലും ഓട്ടു വിളക്കുകൾ ധാരാളം ഉണ്ടായിരിക്കും. പഴയ കുടുംബങ്ങളിലാണെങ്കിൽ തീർച്ചയായും ഓട്ടു വിളക്കുകൾ ഉണ്ടായിരിക്കും. അത്തരം വിളക്കുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകൾ വൃത്തിയാക്കാൻ സാധാരണയായി നാം നാരങ്ങയും പുളിയും സോഡാപ്പൊടിയും എല്ലാം ആണ് ഉപയോഗിക്കാറുള്ളത്. എന്നാൽ ഇനി ഇവയൊന്നും കൂടാതെ തന്നെ എത്ര കരിപിടിച്ച വിളക്കും പള പളാന്നു തിളങ്ങും.
ഇതെങ്ങനെയാണ് വൃത്തിയാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ അരി പിടിച്ച വിളക്കിലേക്ക് കുറച്ച് സാനിറ്റൈസർ ഒഴിക്കുക. ശേഷം കൈകൊണ്ട് എല്ലാ ഭാഗത്തേക്കും ഉരച്ചു കൊടുക്കുക. അതിനുശേഷം കരിപിടിച്ച ഭാഗത്തെല്ലാം ഭസ്മം ഇട്ടു കൊടുക്കുക. ശേഷം കൈകൊണ്ട് നന്നായി തേച്ചു കൊടുക്കുക. ഭസ്മമില്ലെങ്കിൽ അരിപ്പൊടിയോ ഗോതമ്പ് പൊടിയോ ഉപയോഗിക്കാവുന്നതാണ്.
അതിനുശേഷം കുറച്ച് കല്ലുപ്പ് കൊടുക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ വിനാഗിരി ഒഴിച്ച് കൊടുക്കുക. ശേഷം ഒരു 10 മിനിറ്റ് അതുപോലെ തന്നെ വയ്ക്കുക. വിനാഗിരിയും സാനിറ്റൈസറും അഴുക്കുകൾ വളരെ പെട്ടെന്ന് ഇളകി വരാൻ സഹായിക്കുന്നതാണ്. അതിനുശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് കുറച്ചു നേരം ഉരച്ചു കൊടുക്കുക. ഇപ്പോൾ തന്നെ കാണാം അഴുക്കുകൾ എല്ലാം ഇളകി വരുന്നത്. ആവശ്യമെങ്കിൽ കുറച്ച് സോപ്പ് പൊടിയും ഇട്ടു കൊടുക്കുക.
ശേഷം നല്ലതുപോലെ ഉരച്ചു എടുക്കുക. ശേഷം നല്ല വെള്ളത്തിൽ കഴുകിയെടുക്കുക. ഈ രീതിയിൽ ഇനിയെത്ര അഴുക്കുപിടിച്ച വിളക്കുകളും നിഷ്പ്രയാസം വൃത്തിയാക്കാൻ സാധിക്കും. സോഡാ പൊടിയോ നാരങ്ങയോ പുളിയോ ഇല്ല എന്ന് വിചാരിച്ചു ഇനി ആരും പാത്രം വൃത്തിയാക്കാതെ വെക്കരുത്. ഈ രീതിയിൽ വളരെ എളുപ്പത്തിൽ തന്നെ ഇനി വൃത്തിയാക്കി എടുക്കുക. ഇനിയെല്ലാ പാത്രങ്ങളും വെട്ടി തിളങ്ങും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.