ഇറച്ചി വേടിക്കുന്ന വീടുകളിൽ ചിലപ്പോൾ ഒരു ദിവസത്തേക്കാൾ കൂടുതൽ സ്റ്റോർ ചെയ്തു വയ്ക്കുന്നവർ ആയിരിക്കും അധികമാളുകളും. അതുപോലെ ഇറച്ചി വാങ്ങുമ്പോൾ ചെയ്തു നോക്കാവുന്ന ചില ടിപ്പുകൾ പരിചയപ്പെടാം. ആദ്യത്തെ ടിപ്പ് രണ്ടുദിവസത്തേക്ക് ആയി ഇറച്ചി മാറ്റിവയ്ക്കുമ്പോൾ അത് രണ്ടു കവറുകളിലായി വെക്കേണ്ട ആവശ്യമില്ല. ഒരു കവറിൽ തന്നെ രണ്ടു ഭാഗത്തേക്ക് മാറ്റി നടക്കുഭാഗം അവർ ഒന്നു ചുറ്റിച്ചു കെട്ടിവയ്ക്കുക.
ശേഷം ഫ്രീസറിൽ വച്ച് സൂക്ഷിക്കുക. അടുത്തതായി ഫ്രീസറിൽ നിന്ന് എടുക്കുന്ന ഇറച്ചി പെട്ടെന്ന് തന്നെ സാധാരണ നിലയിൽ ആകുവാൻ. ഒരു പാത്രത്തിലേക്ക് വെച്ച് അതിലേക്ക് ഒരു ടീസ്പൂൺ ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് വയ്ക്കുക. കുറച്ചുസമയത്തിനകം തന്നെ ഫ്രീസായ ഇറച്ചി എല്ലാം സാധാരണ നിലയിലായി മാറും.
അതുപോലെ ഇറച്ചി കഴുകി എടുക്കുന്ന വെള്ളം ചെടികൾക്കും പൂച്ചെടികൾക്കും എല്ലാം ഒഴിച്ച് കൊടുക്കുന്നത് വളരെ നല്ലതാണ്. അടുത്ത ടിപ്പ് ഒരു മാസത്തോളം ഇറച്ചി കേടു വരാതെ സൂക്ഷിക്കുന്നതിന്. ഇറച്ചി ഒരു അടപ്പുറപ്പുള്ള പാത്രത്തിലേക്ക് ഇട്ട് ആ പാത്രം മുഴുവൻ മുങ്ങുന്ന രീതിയിൽ വെള്ളം ഒഴിച്ച് അടച്ചു വയ്ക്കുക. വേണമെങ്കിലും ഫ്രീസറിൽ വച്ച് സൂക്ഷിക്കുന്നതാണ്.
അടുത്ത മാർഗ്ഗം ഇറച്ചി കറി വയ്ക്കുന്നതിനു മുൻപായി തലേദിവസം തന്നെ കുറച്ചു മഞ്ഞപ്പൊടിയും മുളകുപൊടിയും ഉപ്പും ചേർത്ത് വേവിച്ചു വയ്ക്കുകയാണെങ്കിൽ പിറ്റേദിവസം കറിവെക്കാൻ എടുക്കുമ്പോഴേക്കും ഇറച്ചിയിൽ മസാല എല്ലാം നന്നായി പിടിച്ചിരിക്കും. വളരെ രുചികരമായ ഇറച്ചി കറി കഴിക്കുകയും ചെയ്യാം. ഇറച്ചി ഉപയോഗിച്ചുകൊണ്ടുള്ള ഇത്തരം ഉപകാരപ്രദമായ ടിപ്പുകൾ എല്ലാ വീട്ടമ്മമാരും ഇന്ന് തന്നെ പരീക്ഷിച്ചു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.