നല്ല ശരീര സൗന്ദര്യം ആഗ്രഹിക്കുന്നവരാണ് എല്ലാവരും. അതിനായി ഭക്ഷണക്രമത്തിലും എക്സസൈസുകളും ചെയ്തു ശരീരം നന്നായി നോക്കുന്ന പലരും നമ്മുടെ കൂട്ടത്തിൽ ഉണ്ട്. ചിലർക്ക് വണ്ണം കുറയ്ക്കണം പക്ഷേ എക്സൈസ് ചെയ്യാൻ മടിയുമായിരിക്കും. അങ്ങനെയുള്ളവർക്ക് എക്സൈസ് ചെയ്യാതെ തന്നെ ഇനി വണ്ണം കുറയ്ക്കാം. ഇതെങ്ങനെയാണെന്ന് നോക്കാം. അതിനായി നമുക്ക് ആവശ്യമുള്ളത് ഒരു പിടി മുരിങ്ങയിലയാണ്.
മുരിങ്ങയില വളരെയധികം പോഷക ഗുണങ്ങൾ അടങ്ങിയതാണ് കുഞ്ഞുങ്ങളും മുതിർന്നവർക്കും ഒരുപോലെ ആരോഗ്യ സംരക്ഷണത്തിന് കൊടുക്കുന്ന ഒന്നാണ് മുരിങ്ങയില. മിക്കവാറും എല്ലാ വീടുകളിലും തന്നെ മുരിങ്ങ ഇല ഉണ്ടായിരിക്കും. മുരിങ്ങയില ഉപയോഗിച്ച് ഹെൽത്തി ആയ ഒരു ഡ്രിങ്ക് തയ്യാറാക്കാം. അതിനായി മുരിങ്ങയില മിക്സിയുടെ ജാറിലേക്ക് ഇട്ട് അതിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിക്കുക.
അതിനുശേഷം നല്ലതുപോലെ അരച്ചെടുക്കുക. ശേഷം ഒരു ഗ്ലാസ്സിലേക്ക് അരിപ്പ കൊണ്ട് അരിച്ച് പകർത്തിയെടുക്കുക. അതിനുശേഷം ഒരു പകുതി നാരങ്ങാ പിഴിഞ്ഞ് ഒഴിക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ തേൻ ഒഴിക്കുക. നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. വണ്ണം കുറയ്ക്കുന്നതിനായി ദിവസവും കഴിക്കേണ്ട വളരെ ഹെൽത്തി ആയ ഒരു ഡ്രിങ്ക് ആണിത്. കാലത്ത് വെറും വയറ്റിൽ ഒരു ഗ്ലാസ് കുടിക്കുക.
ശേഷം അരമണിക്കൂർ കഴിഞ്ഞ് പ്രഭാതം ഭക്ഷണം കഴിക്കാം. അതുപോലെ തന്നെ രാത്രിയിൽ ഉറങ്ങുന്നതിന് അരമണിക്കൂർ മുമ്പായി ഈ ഡ്രിങ്ക് കഴിക്കുക. ഈ രീതിയിൽ കൃത്യമായി കുടിക്കുകയാണെങ്കിൽ ഒരാഴ്ചയിൽ തന്നെ തടി കുറഞ്ഞതായി നിങ്ങൾക്ക് കാണാൻ സാധിക്കും. ഇനി എക്സസൈസ് ഒന്നും ചെയ്യാതെ തന്നെ മുരിങ്ങയില കൊണ്ട് വണ്ണം കുറയ്ക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.