ഗോതമ്പ് പൊടി കൊണ്ട് നല്ല മൊരിഞ്ഞ പൊറോട്ട തയ്യാറാക്കാം. ഇനി നല്ല സോഫ്റ്റ് പൊറോട്ട ഈ രീതിയിൽ തയ്യാറാക്കൂ. | Making Of Wheat Porotta

സാധാരണയായി എല്ലാവരും മൈദ പൊടിയിലാണ് പൊറോട്ട തയ്യാറാക്കാറുള്ളത്. എന്നാൽ ഗോതമ്പ് പൊടിഉപയോഗിച്ചും നല്ല മൊരിഞ്ഞ സോഫ്റ്റ് പൊറോട്ട ഉണ്ടാക്കാം. എല്ലാ വീട്ടമ്മമാരും ഇന്നു തന്നെ വീട്ടിൽ തയ്യാറാക്കി നോക്കുക. ഇത് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് ഗോതമ്പ് പൊടി എടുക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ തൈര് ചേർക്കുക. അതിലേക്ക് ഒരു മുട്ട പൊട്ടിച്ച് ക്ഷമിക്കുക ആവശ്യത്തിന് ഉപ്പും ചേർക്കുക. അതിനുശേഷം കൈ കൊണ്ട് നന്നായിട്ട് തിരുമ്മി എടുക്കുക. അതിനുശേഷം ഒരു ടീസ്പൂൺ ഓയിൽ ഒഴിക്കുക.

   

ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് കുഴച്ച് എടുക്കുക. പത്തു പതിനഞ്ചു മിനിറ്റ് എങ്കിലും നന്നായി തന്നെ കുഴച്ചെടുക്കണം. എങ്കിൽ മാത്രമേ പൊറോട്ട തയ്യാറാക്കാനുള്ള മാവ് നന്നായി സോഫ്റ്റ് ആയി ലഭിക്കുകയുള്ളൂ. ചപ്പാത്തിക്ക് മാവ് തയ്യാറാക്കുന്നത് പോലെ ഉണ്ടാക്കിയെടുക്കുക. അതിനുശേഷം രണ്ടു മണിക്കൂർ നേരത്തേക്ക് അടച്ചു മാറ്റി വയ്ക്കുക. അതിനുശേഷം പൊറോട്ടയ്ക്ക് വേണ്ട മാവ് ഉരുട്ടിയെടുക്കുക. അതിനുശേഷം ചപ്പാത്തിക്ക് പരത്തുന്നത് പോലെ പരത്തുക എന്നാൽ നീളത്തിൽ പരത്തിയെടുക്കുക. അതിനുശേഷം ഒരു കത്തി കൊണ്ട് വരഞ്ഞു കൊടുക്കുക.

ശേഷം മാവ് ഒന്നിനും ഒരേ മറ്റൊന്ന് എന്ന രീതിയിൽ മടക്കി എടുക്കുക. അതിനുശേഷം കൈ കൊണ്ട് രണ്ടു സൈഡിലേക്കും വലിച്ചു കൊടുക്കുക. അതിനുശേഷം ഒരു ഭാഗത്ത് നിന്ന് വട്ടത്തിൽ ചുറ്റി കൊടുക്കുക. ആവശ്യത്തിന് ഓയിൽ ഒഴിച്ച് കൈകൊണ്ട് പരത്തിയെടുക്കുക. ബാക്കിയെല്ലാം മാവുകളും ഈ രീതിയിൽ തന്നെ തയ്യാറാക്കി എടുക്കുക. പൊറോട്ട നല്ല കനം കുറഞ്ഞ പരത്തി എടുക്കാൻ ശ്രദ്ധിക്കുക.

അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന പൊറോട്ട കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഓയിൽ ഒഴിച്ച് കൊടുക്കുക. ശേഷം രണ്ടു ഭാഗവും നന്നായി തന്നെ മൊരിയിച്ചെടുക്കുക. പൊറോട്ട നന്നായി മൊരിഞ്ഞതിനു ശേഷം എടുത്ത് പകർത്തി വയ്ക്കുക. അതിനുശേഷം ഒരു ചെറിയ ചൂടോടുകൂടി തന്നെ പൊറോട്ടയുടെ രണ്ടുവശത്ത് നിന്നും കൈകൊണ്ട് തട്ടി കൊടുക്കുക. ബാക്കിയെല്ലാ പൊറോട്ടയും ഈ രീതിയിൽ തയ്യാറാക്കുക. ഇനി വീട്ടിൽ തന്നെ നല്ല മൊരിഞ്ഞ പൊറോട്ട ഈ രീതിയിൽ തയ്യാറാക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *