പലതരത്തിലുള്ള ആയുർവേദ മരുന്നുകൾ ഉണ്ടാക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ഞെരിഞ്ഞിൽ എന്ന ആയുർവേദ കായ. മൂത്രാശയെ സംബന്ധമായ പല രോഗങ്ങളെയും ഇല്ലാതാക്കാൻ ഞെരിഞ്ഞിൽ ദിവസവും തിളപ്പിച്ച് കുടിക്കുന്നത് ഉപകാരപ്പെടുന്നുണ്ട്. ദിവസവും രാവിലെ ഉണർന്ന് ഉടനെ വെറും വയറ്റിൽ അല്പം തിളപ്പിച്ച് കുടിക്കുന്നത് കിഡ്നി രോഗങ്ങളെ പോലും ഇല്ലാതാക്കുന്നു.
ദിവസവും നിങ്ങൾ കുടിക്കുന്ന വെറും വെള്ളത്തിന് പകരമായി ഞെരിഞ്ഞിൽ തിളപ്പിച്ച വെള്ളമാണ് കുടിക്കുന്നത് എങ്കിൽ, തീർച്ചയായും നിങ്ങളുടെ രണ്ട് കിഡ്നികളെയും പൂർണമായും സംരക്ഷിക്കാനും പല രോഗങ്ങളും വരാതിരിക്കാനും ഉപകാരപ്പെടുന്നു. ഒരുപാട് ആയുർവേദം ഗുണങ്ങളുള്ള ഈ ഞെരിഞ്ഞിൽ രണ്ടു തരത്തിലാണ് മേടിക്കാനായി ലഭിക്കുന്നത്. ചെറിയ ഞെരിഞ്ഞിലും വലിയ ആന ഞെരിഞ്ഞിലും. പ്രധാനമായും ചെറിയ ഞരലാണ്.
കൂടുതൽ ആയുർവേദ ഗുണങ്ങൾ ഉള്ളത് എന്നതുകൊണ്ട് തന്നെ ഇത് ഉപയോഗിക്കുകയാണ് ഏറ്റവും ഉചിതം. കിഡ്നി സംബന്ധമായ രോഗങ്ങൾക്ക് ഞെരിഞ്ഞിലിന്റെ കായും സസ്യവും പൂർണമായും ഉപയോഗിക്കാം. ഒരു ദിവസം തന്നെ അല്പം ഞെരിഞ്ഞിൽ എടുത്ത് ഒരു വലിയ പാത്രം നിറയെ വെള്ളത്തിൽ തിളപ്പിക്കണം. ശേഷം രാത്രി ആകുമ്പോഴേക്കും അല്പാല്പമായി ഇതിനെ ചെറിയ ചൂടോടുകൂടി തന്നെ കുടിക്കുക.
ഇന്ന് കിഡ്നി സംബന്ധമായ രോഗങ്ങൾ ഒരുപാട് വർദ്ധിച്ചുവരുന്ന ഒരു അവസ്ഥയാണ് നാം കാണുന്നത്. എന്നാൽ നിങ്ങൾക്ക് ഇത്തരത്തിലുള്ള അവസ്ഥകൾ ഉണ്ടാകാതിരിക്കാൻ ഞെരിഞ്ഞിൽ ഒരു ഉപാധിയാക്കാം. പഴമയുടെ പല ആയുർവേദ മരുന്നുകളും നമ്മുടെ ആരോഗ്യ സംരക്ഷണത്തിലനും പുതിയ പുതിയ രോഗങ്ങളെ പോലും ചെറുത്തുനിൽക്കാനും സഹായിക്കും.