തുണി കീറി പോയാൽ ഇനി വിഷമിക്കേണ്ട. നിമിഷ നേരം കൊണ്ട് തന്നെ കീറിയ തുണി പുതിയതാക്കി എടുക്കാം. | Easy Cloth Tips

കീറിപ്പോയ തുണികൾ ഒന്നുകിൽ കളയുകയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ആവശ്യത്തിനുപയോഗിക്കുകയാണ് നാം ചെയ്യാറുള്ളത്. പുതിയ വസ്ത്രങ്ങൾ ആണെങ്കിൽ കേറി പോയാൽ അത് വളരെയധികം സങ്കടം ഉണ്ടാകും. ചെറിയ കീറലുകൾ ആയാൽ പോലും പെട്ടെന്ന് തന്നെ തിരിച്ചറിയാൻ പറ്റുന്നതായിരിക്കും. അത്തരം വസ്ത്രങ്ങൾ പിന്നീട് ഉപയോഗിക്കാനും സാധിക്കാതെ വരുന്നു. എന്നാൽ ഇനി ആ പ്രശ്നമില്ല.

   

കീറിപ്പോയ വസ്ത്രങ്ങൾ ഇനി നിമിഷനേരം കൊണ്ട് പുതിയതാക്കിയെടുക്കാം. ഇതെങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി കേറിപ്പോയ ഒരു വർഷം എടുത്തുവെക്കുക. അതിനുശേഷം തുണി കളിൽ വച്ചടിക്കുന്ന ക്യാൻവാസ് എടുത്തു വയ്ക്കുക. അതിനുശേഷം അതിൽ നിന്നും ചെറിയ 2 കഷ്ണങ്ങൾ മുറിച്ചെടുക്കുക.

വസ്ത്രത്തിൽ കാണുന്ന ഹോളിനേക്കാൾ കുറച്ചു വലുപ്പത്തിൽ തന്നെ മുറിച്ചെടുക്കുക. ശേഷം കീറി പോയ ഡ്രസ്സിന്റെ ചീത്ത വശം എടുത്ത് കീറിപ്പോയ ഭാഗം കൂട്ടിപ്പിടിച്ച് അതിനു മുകളിലായി വെട്ടിയെടുത്ത രണ്ട് ചെറിയ കഷണങ്ങൾ ഒന്നിന് മുകളിൽ മറ്റൊന്ന് എന്ന രീതിയിൽ വെച്ചു കൊടുക്കുക. ശേഷം ഇസ്തിരി ചെയ്യുക. ചൂട് കൃത്യമായി തന്നെ ക്രമപ്പെടുത്തുക.

ക്യാൻവാസ് മുഴുവനായി ഒട്ടിപ്പിടിച്ചതിനുശേഷം തിരിച്ചിട്ട് നോക്കുക. ഇപ്പോൾ കീറിയ ഭാഗം കാണാൻ സാധിക്കാതെ വരും. ഇനി വസ്ത്രങ്ങളിൽ ഉണ്ടാകുന്ന ചെറിയ കീറലുകൾ ഈ രീതിയിൽ ഇല്ലാതാക്കാം. കീറിയ വസ്ത്രങ്ങൾ ഇനി ആരും തന്നെ കളയേണ്ടതില്ല. ഈ രീതിയിൽ വളരെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കി എടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *