സാധാരണയായി നിങ്ങളുടെ എല്ലാം വീടുകളിൽ എപ്പോഴും കയ്യെത്താത്ത ചില ഭാഗങ്ങൾ ഉണ്ടാകാം മിക്കവാറും അടുക്കളയിൽ തന്നെ ഇങ്ങനെയുള്ള ചില മൂലകളിൽ ഒളിച്ചിരിക്കുന്ന പാറ്റ പല്ലി പോലുള്ള ജീവികൾ മുട്ടയിട്ട് പെരുകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ പാറ്റ മുട്ടയിട്ട് പെരുകി ധാരാളമായി വീടിനകത്ത് പ്രയാസം ഉണ്ടാക്കുന്ന അവസ്ഥ ഉണ്ടെങ്കിൽ ഉറപ്പായും നിങ്ങൾ ചെയ്തു നോക്കേണ്ട ഒരു കാര്യമാണ് എന്ന് ഇവിടെ പറയുന്നത്.
പ്രധാനമായും ഇത്തരത്തിലുള്ള പാറ്റ പോലുള്ള ജീവികൾ വീട്ടിൽ ധാരാളമായി പെരുകുന്നത് നിങ്ങൾക്ക് ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ രീതിയിൽ നിങ്ങളുടെ വീടുകളിൽ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാൻ സാധ്യതയുള്ള ഇത്തരം പാറ്റകളെ ഒന്നുപോലും അവശേഷിക്കാതെ വളരെ പെട്ടെന്ന് തന്നെ നശിപ്പിച്ചു.
കളയേണ്ടത് നിങ്ങളുടെ ആവശ്യം തന്നെയാണ്.ഇനി ഇങ്ങനെ പാറ്റകളെ നശിപ്പിക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പെടേണ്ട ആവശ്യമൊന്നുമില്ല. നിങ്ങൾ രാത്രി ഉറങ്ങാൻ പോകുന്നതിനു മുൻപായി ചെയ്യുന്ന ഈ ഒരു ചെറിയ പ്രവർത്തി തന്നെ മുഴുവൻ പാറ്റകളെയും വളരെ പെട്ടെന്ന് തന്നെ നശിപ്പിക്കാൻ സഹായിക്കുന്നു.
ഇതിനായി ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും ഒരു ടീസ്പൂൺ പഞ്ചസാരയും കൂട്ടി കലർത്തിയശേഷം പാറ്റ ഉള്ള ഭാഗങ്ങൾ എന്ന് നിങ്ങൾ സംശയിക്കുന്നങ്ങളിലെല്ലാം തന്നെ വിതറി കൊടുക്കാം. ബേക്കിംഗ് സോഡക്ക് പകരം ആയി ബോറിക് ആസിഡ് ഉപയോഗിക്കുന്നതും ഒരുപോലെ ഫലപ്രദം തന്നെയാണ്. എന്നാൽ പരമാവധിയും പകൽ സമയങ്ങളിൽ ഈ ഒരു പൗഡർ തുടച്ചു മാറ്റാൻ ശ്രദ്ധിക്കണം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.