മിക്കവാറും എല്ലാ വീടുകളിലും ഗ്യാസ് അടുപ്പ് ഉണ്ടായിരിക്കും. ഗ്യാസ് അടുപ്പ് പെട്ടെന്ന് തന്നെ വൃത്തികേട് ആകാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ട് എല്ലാ വീട്ടമ്മമാരും ഗ്യാസ് അടുപ്പ് വൃത്തിയാക്കാൻ എപ്പോഴും ശ്രദ്ധാലുക്കൾ ആയിരിക്കും. ഗ്യാസ് അടുപ്പ് നല്ല രീതിയിൽ എങ്ങനെ വൃത്തിയാക്കി എടുക്കാം എന്ന് നോക്കാം. ആദ്യം തന്നെ ഒരു സ്പ്രേ കുപ്പിയെടുത്ത് അതിലേക്ക് കുറച്ചു വെള്ളവും കുറച്ചു ഡിഷ് വാഷ് ഒഴിച്ച് കൊടുക്കുക.
അതിനുശേഷം നല്ലതുപോലെ കുലുക്കി സ്റ്റൗവിന്റെ അഴുക്കുള്ള ഭാഗങ്ങളിൽ എല്ലാം തന്നെ സ്പ്രൈ ചെയ്തു കൊടുക്കുക. അതിനുശേഷം ഒരു സ്പോഞ്ച് സ്ക്രബർ ഉപയോഗിച്ച് നല്ലതുപോലെ ഉരച്ചു കൊടുക്കുക. അതിനുശേഷം ഒരു തുണികൊണ്ട് തുടച്ചെടുക്കുക. അതുപോലെതന്നെ ഗ്യാസ് സ്റ്റുവിന്റെ സ്റ്റാൻഡുകൾ പുറത്തെടുത്ത് കുറച്ചു നേരം വെള്ളമൊഴിച്ചു വയ്ക്കുക. പെട്ടെന്നു അഴുക്കുകൾ കിട്ടാൻ ഇത് വളരെ നല്ലതാണ്. അതിനുശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കുക.
അതിനുശേഷം ഒരു തുണി ഉപയോഗിച്ച് നന്നായി തുടച്ചെടുക്കുക. ശേഷം ഗ്യാസ് അടുപ്പിന്റെ ബർണറുകൾ വൃത്തിയാക്കാൻ ഒരു പാത്രത്തിൽ കുറച്ചു വിനാഗിരി എടുത്ത് അതിലേക്ക് രണ്ടു ബർണറുകളും മുക്കി വയ്ക്കുക. നല്ലതുപോലെ അഴുക്ക് പോയതിനുശേഷം ഒരു ബ്രഷ് ഉപയോഗിച്ച് കഴുകിയെടുക്കുക. ഗ്യാസ് അടുപ്പ് നല്ലതുപോലെ വൃത്തിയാക്കിയതിനുശേഷം വീണ്ടും അഴുക്കുകൾ ഉണ്ടായാൽ പെട്ടെന്ന് നീക്കം ചെയ്തെടുക്കുന്നതിന്.
ഉപയോഗിക്കുന്നതിനു മുൻപായി സ്റ്റോവിന്റെ എല്ലാ ഭാഗത്തും വെളിച്ചെണ്ണ പുരട്ടി കൊടുക്കുക. അതിനുശേഷം ഉപയോഗിക്കുക. മറ്റൊരു മാർഗം അലുമിനിയം ഫോയിൽ പേപ്പർ എടുത്ത് ബർണറിന്റെ ഭാഗത്ത് ചെറിയൊരു ഹോൾ ഉണ്ടാക്കി ബാക്കി എല്ലാ ഭാഗങ്ങളും തന്നെ കവർ ചെയ്തു എടുക്കുക. അതിനുശേഷം പാചകം ചെയ്യുക. അതിനുശേഷം വൃത്തിയാക്കേണ്ടി വന്നാലും അത് വളരെ എളുപ്പമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.