ചോറുണ്ണാൻ ഒരുപാട് കറികളുടെ ഒന്നും ആവശ്യമില്ല. വളരെ രുചികരമായ ഒരു കറി ഉണ്ടെങ്കിൽ തന്നെ ധാരാളം. കൂടുതൽ ആളുകൾക്കും കഴിക്കാൻ ഏറെ ഇഷ്ട്ടം ചമ്മന്തിയോട് ഉണ്ടായിരിക്കും.നല്ല രുചികരമായ ഒരു ചമ്മന്തിയുണ്ടെങ്കിൽ ചോറുണ്ണാൻ ഒരു പ്രേത്യേക രുചിയാണ്. ഇനി ചോറിനും കഞ്ഞിക്കും ഒരു നാടൻ നെല്ലിക്ക ചമ്മന്തി ഉണ്ടാക്കാം. ഇതുണ്ടെങ്കിൽ ഇനി കുറെ ചോറുണ്ണാം.
ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ കുറച്ച് പച്ചനെല്ലിക്ക എടുത്ത് കുരു ഇല്ലാതെ ചെറിയ കഷണങ്ങളായി നുറുക്കി എടുക്കുക. അതിനുശേഷം ഒരു മിക്സിയുടെ ജാർ ഇട്ടു കൊടുക്കുക. ശേഷം നല്ലതുപോലെ അരച്ചെടുക്കുക. അതിനുശേഷം അതേ മിക്സിയുടെ ജാറിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയിട്ട് ചേർക്കുക. എരുവിന് ആവശ്യമായ പച്ചമുളക് ചേർക്കുക.
ഒരു വലിയ കഷണം ചുവന്നുള്ളി ചേർക്കുക. ആവശ്യത്തിന് കറിവേപ്പില. ഒരു വലിയ കഷണം ഇഞ്ചി ചെറുതായരിഞ്ഞത് എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ഇതിൽ ഒട്ടും തന്നെ വെള്ളം ചേർക്കരുത്. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കുക.
എല്ലാം പാകം ആയതിനുശേഷം ഉരുട്ടിയെടുത്ത് പാത്രത്തിലേക്ക് പകർത്തി വയ്ക്കാം. ഇന്നുതന്നെ എല്ലാവരും രുചികരമായ നെല്ലിക്ക ചമ്മന്തി ഉണ്ടാക്കി നോക്കുക. ഉപ്പിലിട്ട നെല്ലിക്കയും ചമ്മന്തി ഉണ്ടാക്കാൻ ഉപയോഗിക്കാവുന്നതാണ്. ഇനി ചോറിനും കഞ്ഞിക്കും കുടെ കഴിക്കാൻ ഇതുപോലെ ഒരു ചമ്മന്തി മാത്രം മതി. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.