നിങ്ങളുടെ ചർമ്മം കൂടുതൽ തിളങ്ങുന്ന പലതരത്തിലുള്ള കറുത്ത പാടുകളും കുരുക്കളും പോലും മാറുന്നതിനുമായി നിങ്ങളുടെ വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു നല്ല പാക്ക് പരിചയപ്പെടാം. ചർമ്മം നല്ല പോലെ തിളങ്ങണമെന്നും ചർമ്മത്തിന് ഒരുപാട് സൗന്ദര്യം നിലനിൽക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരെങ്കിലും ഉണ്ടോ. സ്ത്രീയും പുരുഷനും ഒരുപോലെ തന്നെ ആഗ്രഹിക്കുന്ന ചില കാര്യങ്ങളാണ് ഇത്.
എന്നാൽ പുരുഷന്മാരെക്കാൾ കൂടുതലായി സ്ത്രീകൾ തങ്ങളുടെ സൗന്ദര്യ കാര്യത്തിൽ അല്പം കൂടി ശ്രദ്ധ വക്കുന്നു. നിങ്ങൾക്ക് നിങ്ങളുടെ ചർമ്മം കൂടുതൽ മനോഹരമാക്കാനും ചർമ്മത്തിലുള്ള കറുത്ത പാടുകളും മറ്റും മാറ്റിയെടുക്കാനും വേണ്ടി ഉപയോഗിക്കാവുന്ന ഒരു നല്ല പാക്ക് പരിചയപ്പെടാം. ഇത് തയ്യാറാക്കാനായി പ്രത്യേകമായും ആവശ്യമായത് അലോവേര പൗഡർ ആണ്. വീട്ടിൽ അലോവേര ഇല്ലാത്തവരാണ് എങ്കിൽ പൗഡർ രൂപത്തിലുള്ള അലോവേര മേടിക്കാൻ കിട്ടും.
നാച്ചുറൽ അലോവേര ഉള്ളവരാണ് എങ്കിൽ അതും ഉപയോഗിക്കാം. അല്പം അലോവേര പൗഡർ ഒരു പാത്രത്തിലേക്ക് എടുക്കാം. ഇതിലേക്ക് ഒരു സ്പൂൺ അളവിൽ റോസ് വാട്ടർ ചേർത്തു കൊടുക്കാം. ഒന്നോ രണ്ടോ സ്പൂൺ നിലവിൽ തൈരും കൂടി ചേർത്ത് നല്ലപോലെ യോജിപ്പിച്ച് എടുക്കാം. ഇതിലേക്ക് ഒരു സ്പൂൺ തേൻ കൂടി ചേർത്ത് ഇളക്കാം. ഇവയെല്ലാം കൂടി നല്ലപോലെ മിക്സ് ചെയ്തെടുത്ത ശേഷം നിങ്ങളുടെ മുഖത്തും പാടുകൾ ഉള്ള ഭാഗങ്ങളിലും നല്ലപോലെ തേച്ചു പിടിപ്പിക്കാം.
ഏറ്റവും കുറഞ്ഞത് 20 മിനിറ്റ് നേരമെങ്കിലും ഇത് നിങ്ങളെ ശരീരത്തിൽ വച്ചിരിക്കണം. നാച്ചുറൽ അലോവേര ഉപയോഗിക്കുന്നവരാണ് എങ്കിൽ ഇത് ഒന്ന് ഉടച്ചെടുത്ത ശേഷം മാത്രം ഉപയോഗിക്കാം. അല്ലെങ്കിൽ മിക്സിയുടെ ജാറിൽ ഒന്ന് അരച്ചും എടുക്കാം. 20 മിനിറ്റിനുള്ളിൽ തന്നെ നിങ്ങളുടെ മുഖചർമ്മം കൂടുതൽ തിളങ്ങാനും പാടുകൾ മാഞ്ഞു പോകുന്നതായും കാണാനാകും.