എല്ലാ വീടുകളിലും വളരെയധികം വൃത്തിയോടെ സൂക്ഷിക്കേണ്ട ഒരു ഭാഗമാണ് ബാത്ത്റൂം അതുപോലെതന്നെ സെപ്റ്റിക് ടാങ്കും വേസ്റ്റ് ടാങ്കും. ഇവയെല്ലാംതന്നെ പെട്ടെന്ന് ബ്ലോക്ക് വന്ന് നിറയാനും ദുർഗന്ധം ഉണ്ടാകാനും ഉള്ള സാധ്യത വളരെയധികം കൂടുതലാണ്. കൃത്യമായി തന്നെ വൃത്തിയാക്കാതിരിക്കുന്നത് മൂലം പെട്ടന്നു തന്നെ ദുർഗന്ധം ഉണ്ടാവുകയും അത് എല്ലാവർക്കും വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയുന്നു.
ഇനി ഇത്തരം പ്രശ്നങ്ങൾക്ക് വിടപറയാം. ഇതുപോലെ ചെയ്താൽ ഇനിയൊരിക്കലും വേസ്റ്റ് ടാങ്ക്, സെപ്റ്റിക് ടാങ്കും നിറയുകയുമില്ല ദുർഗന്ധവും വരുകയുമില്ല. ഇതിനായി ചെയ്യേണ്ടത് എന്താണെന്ന് പരിചയപ്പെടാം. ഇതിനായി നമുക്കാവശ്യമുള്ളത് യീസ്റ്റ് ആണ്. ഏതുതരം യീസ്റ്റ് വേണമെങ്കിലും ഇതിനായി ഉപയോഗിക്കാവുന്നതാണ്.
ഇത് ചെയ്യേണ്ടത് എങ്ങനെയാണെന്നാൽ. രണ്ട് മാർഗ്ഗങ്ങൾ ആണ് ഉള്ളത്. ഒന്നാമത്തെ മാർഗം സെപ്റ്റിക്ക് ടാങ്കിലേക്ക് കണക്ട് ചെയ്യുന്ന ആ വാൽവ് തുറന്നു അതിലേക്ക് ഈസ്റ്റ് ഇട്ട് കൊടുക്കുക. എന്നാൽ ഇതുപോലെ ചെയ്യാൻ പലർക്കും തന്നെ മടിയുണ്ടാകും. അങ്ങനെയുള്ളവർക്കായി മറ്റൊരു വഴി. ക്ലോസെറ്റ് അകത്തേക്ക് യീസ്റ്റ് ഇടുക.
അതിനുശേഷം ഫ്ലഷ് അടിക്കുക. ശേഷം ഒരു നാല് മണിക്കൂർ നേരത്തേക്ക് ബാത്റൂം ഉപയോഗിക്കാതിരിക്കുക. എന്നാൽ മാത്രമേ ശരിയായ രീതിയിൽ യീസ്റ്റ് പ്രവർത്തിക്കുകയുള്ളൂ. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ടാങ്ക് ഒട്ടുംതന്നെ ബ്ലോക്ക് വരുകയില്ല. ഈ മാർഗം രാത്രിയിൽ ചെയ്യുന്നതായിരിക്കും കൂടുതൽ നല്ലത്. എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.