മുട്ടയിലെ പലഹാരങ്ങൾ ധാരാളമാണ്. മുട്ട കൊണ്ട് എല്ലാവരെയും ഞെട്ടിക്കാൻ സാധിക്കുന്ന പുതിയ പലഹാരങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന വീട്ടമ്മമാർ ഉണ്ടോ അവർക്കുവേണ്ടി വളരെ എളുപ്പം തയ്യാറാക്കാൻ സാധിക്കുന്ന വ്യത്യസ്തമായ ഒരു നാലുമണി പലഹാരം ഇതാ. വീട്ടിൽ എന്നും ഉള്ള സാധനങ്ങൾ മാത്രം മതി ഇത് തയ്യാറാക്കിയെടുക്കാൻ.
ഇത് എങ്ങനെയാണു ഉണ്ടാക്കുന്നതെന്ന് നോക്കാം. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ നാല് മുട്ട പുഴുങ്ങി എടുക്കുക. ശേഷം മുട്ട നന്നായി ഗ്രേറ്റ് ചെയ്തു എടുക്കുക. അതിനുശേഷം അതിലേക്ക് ഒരു ഉരുളൻ കിഴങ്ങ് പുഴുങ്ങി ഉടച്ചത് ഇട്ട് കൊടുക്കുക. അതിലേക്ക് ഒരു ഒരു വലിയ സവാള ചെറുതായി അരിഞ്ഞത്, അരടീസ്പൂൺ ഇഞ്ചി അരിഞ്ഞത്, രണ്ടു പച്ചമുളക് അരിഞ്ഞത്, ആവശ്യത്തിനു കറിവേപ്പില അരിഞ്ഞത്.
ആവശ്യത്തിനു മല്ലിയില, 2 ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ ഗരം മസാല, അരടീസ്പൂൺ ചെറിയ ജീരകം, ആവശ്യത്തിന് ഉപ്പ്, രണ്ട് ടീസ്പൂൺ കടലമാവ്, ഒരു ടീസ്പൂൺ അരിപ്പൊടി എന്നിവയെല്ലാം ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക. അതിനുശേഷം അതിലേക് ഒരു മുട്ടയുടെ മഞ്ഞ മാത്രം ചേർത്ത് ഇളക്കി കൊടുക്കുക. അതിനുശേഷം ചെറിയ ഉരുളകളായി ഉരുട്ടി ചെറുതായൊന്നു പരത്തിയെടുക്കുക.
ശേഷം ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് എണ്ണയൊഴിച്ച് ചൂടാക്കാൻ വയ്ക്കുക. ചൂടായി വന്നതിനുശേഷം തയ്യാറാക്കിവെച്ച ഓരോന്നും ഇട്ടു കൊടുത്ത് നന്നായി പൊരിച്ചെടുക്കുക. ചായ തിളച്ച് വരുന്ന നേരംകൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു നാലുമണി പലഹാരം ആണിത്. ഇന്ന് തന്നെ ഉണ്ടാക്കിനോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.