ഏതുനേരവും കഴിക്കാൻ പറ്റുന്ന ഒരു ഭക്ഷണമാണ് ചപ്പാത്തി. ചപ്പാത്തി നന്നായി സോഫ്റ്റ് ആയി വന്നാൽ മാത്രമാണ് കഴിക്കാൻ സ്വാദുണ്ടാകുന്നത്. ചപ്പാത്തി ഉണ്ടാക്കുന്ന എല്ലാ വീട്ടമ്മമാരുടേയും പ്രശ്നമാണ് ചപ്പാത്തിക്ക് കട്ടി കൂടി പോകുന്നത്. എത്രതന്നെ കനംകുറച്ച് പരത്തിയാലും ചപ്പാത്തി ഉണ്ടാക്കി വരുമ്പോൾ കട്ടിയായി പോകുന്നു. നിസ്സാരമായ ഒരു മാർഗത്തിലൂടെ ഈ പ്രശ്നത്തെ പരിഹരിക്കാം.
ഇത് എങ്ങനെയാണെന്ന് നോക്കാം. ആദ്യം തന്നെ ചപ്പാത്തി ഉണ്ടാക്കാൻ ആവശ്യമായ ഗോതമ്പ് പൊടി എടുക്കുക. ഇതിലേക്ക് ആവശ്യത്തിന് വെളളം, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ചപ്പാത്തി മാവ് കുഴച്ചെടുക്കുക. നന്നായി കുഴച്ചെടുത്തതിന് ശേഷം അതിലേക് ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.
ഇങ്ങനെ ചെയ്താൽ ചപ്പാത്തി സോഫ്റ്റ് ആയി വരും. കൂടാതെ മറ്റൊരു മാർഗം കൂടെ നോക്കാം. ചപ്പാത്തി മാവു തയ്യാറാക്കിയതിനു ശേഷം ചപ്പാത്തി കോല് കൊണ്ടു തയ്യാറാക്കിവെച്ച മാവിനെ പത്തോ പതിനഞ്ചോ മിനിറ്റോളം നന്നായി ഇടിച്ച് പരത്തുക. തിരിച്ചും മറിച്ചുമിട്ട് നല്ലതുപോലെ ഇടിക്കുക. എത്രനേരം ഇടിക്കുന്നുവോ അത്രത്തോളം ചപ്പാത്തി സോഫ്റ്റ് ആയി കിട്ടും. ശേഷം ഒരു പത്ത് മിനിറ്റെങ്കിലും അടച്ചു മാറ്റി വക്കുക.
അതിനുശേഷം ചെറിയ ഉരുളകൾ ആയി ഉരുട്ടിയെടുത്ത് ചപ്പാത്തി ഉണ്ടാക്കിയെടുക്കാം. ചപ്പാത്തി പരത്തുമ്പോൾ ഒരുപാട് പൊടി ഉപയോഗിക്കാതിരിക്കുക. ചപ്പാത്തി കുഴക്കുമ്പോൾ എണ്ണ ചേർത്തതുകൊണ്ട് തന്നെ ചുട്ടെടുക്കുമ്പോൾ എണ്ണ ചേർക്കേണ്ടതില്ല. ഈ രീതിയിൽ വളരെ സോഫ്റ്റ് ആയ ചപ്പാത്തി ഉണ്ടാക്കിയെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.