ഈ സൂത്രം ഇതുവരെ അറിയാതെ പോയല്ലോ. മീൻ പൊള്ളിക്കാൻ ഇനി അരിപ്പ പാത്രം മാത്രം മതി.

വ്യത്യസ്തമായ രുചിയിൽ ഭക്ഷണം ഉണ്ടാക്കാൻ ശ്രമിക്കുന്നവരാണ് ഓരോ വീട്ടമ്മമാരും. എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ വളരെ പെട്ടെന്നും രുചിയേറിയതുമായ വിഭവങ്ങൾ തയ്യാറാക്കാൻ ശ്രമിക്കുന്ന വീട്ടമ്മമാർക്ക് വ്യത്യസ്തമായ രീതിയിൽ മീൻ പൊള്ളിച്ചത് തയ്യാറാക്കാം. അതിനായി ആദ്യം തന്നെ മീൻ നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. അതിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടിയും കാൽ ടീസ്പൂൺ മഞ്ഞൾപൊടിയും ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചതും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുത്തു വച്ചിരിക്കുന്ന മീനിലേക്ക് തേച്ചുപിടിപ്പിക്കുക.

   

ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കി ചെറുതായൊന്ന് മൊരിച്ചെടുക്കുക. മൊരിച്ചു എടുത്തതിനു ശേഷം അതേ പാനിലേക്ക് ആവശ്യത്തിന് എണ്ണയൊഴിച്ച് ഒരു വലിയ സവാള അരിഞ്ഞതും ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചതും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ശേഷം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി എരുവിന് ആവശ്യമായ മുളകുപൊടി എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക.

ശേഷം അതിലേക്ക് ഒരു വലിയ തക്കാളി മുറിച്ചതും ചേർത്തു നന്നായി വഴറ്റി വന്നതിനുശേഷം കറിവേപ്പിലയും ചേർത്ത് യോജിപ്പിക്കുക. ശേഷം ഒരു വാഴയിലയിൽ തയ്യാറാക്കിയ മസാല ഇട്ടു അതിനു മുകളിലായി വറുത്തുവെച്ച മീൻ ഇട്ടുകൊടുത്തു വാഴയില കൊണ്ട് നന്നായി പൊതിഞ്ഞ് എടുക്കുക. പൊതിഞ്ഞെടുത്ത മീൻ അരിപ്പ പാത്രത്തിൽ വെച്ച് 10 മിനിറ്റ് വേവിച്ചെടുക്കുക. ഈ മാർഗ്ഗത്തിലൂടെ വളരെ വ്യത്യസ്തമായ രീതിയിൽ മീൻ പൊള്ളിച്ചെടുക്കാം. കൂടാതെ വീട്ടമ്മമാർക്ക് ഉപയോഗപ്രദമായ ചില കുറുക്കുവഴികൾ നോക്കാം.

കുട്ടികളുടെ യൂണിഫോമിൽ ഉണ്ടാകുന്ന പേന കറ സാനിറ്റൈസർ ഉപയോഗിച്ച് പെട്ടെന്ന് തന്നെ നീക്കം ചെയ്യാം. കൂടാതെ ചോറ്റുപാത്രം പെട്ടെന്ന് തുറക്കാൻ സാധിച്ചില്ലെങ്കിൽ പത്രത്തിനു ചുറ്റുമായി അല്പം വെളിച്ചെണ്ണ തടവി കൊടുക്കുക. വെള്ളം കുപ്പി ലീക്ക് ആയി പോകുന്നുണ്ടെങ്കിൽ കുപ്പിയുടെ വായ് ഭാഗത്ത് ഒരു റബ്ബർ ബാൻഡ് ഇട്ടു കൊടുത്താൽ മതി. ഇതുപോലുള്ള മാർഗ്ഗങ്ങളിലൂടെ വീട്ടമ്മമാരുടെ ചെറിയ പ്രശ്നങ്ങൾ പരിഹരിക്കാം. കൂടുതൽ വിവരങ്ങൾക് വീഡിയോ നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *