മൈദ കൊണ്ട് നിരവധി മധുരപലഹാരങ്ങൾ നാം തയ്യാറാക്കാറുണ്ട്. മധുരപലഹാരങ്ങൾ കഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്നത് കുട്ടികൾ തന്നെ. ബേക്കറിയിൽ നിന്ന് ഒന്നും വാങ്ങാതെ തന്നെ വീട്ടിലുള്ള നിസ്സാരമായ സാധനങൾ ഉപയോഗിച്ചുകൊണ്ട് രുചികരമായ ഒരു മധുരപലഹാരം തയ്യാറാക്കാം. അതിനായി ഒരു പാനിലേക്ക് ഒരു കപ്പ് പഞ്ചസാര ഇട്ടു കൊടുക്കുക.
ഇതിലേക്ക് മുക്കാൽ കപ്പ് വെള്ളം ചേർത്ത് നന്നായി അലിയിച്ചെടുക്കുക. ഒറ്റനൂൽ പരുവം ആകുന്നതുവരെ ചൂടാക്കിയെടുക്കുക. അതിനുശേഷം മറ്റൊരു പാനിൽ കാൽ കപ്പ് നെയ്യ് ചേർത്ത് ചൂടാക്കി എടുക്കുക. നെയ്യ് ചൂടായി വരുമ്പോൾ അതിലേക്ക് അര കപ്പ് മൈദ ചേർത്ത് നന്നായി വറുത്തെടുക്കുക.
ശേഷം തീ ഓഫ് ചെയ്ത് തണുക്കുന്നത് വരെ നന്നായി ഇളക്കി കൊടുക്കുക. പഞ്ചസാര എല്ലാം അലിഞ്ഞ് ഒറ്റ നൂൽ പരുവമാകുമ്പോൾ തീ ഓഫ് ചെയ്തു വറുത്തുവെച്ച മൈദ അതിലേക്ക് ചേർക്കുക. പത്രത്തിൽ നിന്ന് വിട്ടുവരുന്ന പരുവമാകുന്നതുവരെ നന്നായി ഇളക്കി കൊടുക്കുക. അതിനുശേഷം ബർഫി തയ്യാറാക്കുന്ന പാത്രത്തിൽ അല്പം നെയ്യൊഴിച്ച് എല്ലാ ഭാഗത്തും നന്നായി തേച്ചുപിടിപ്പിക്കുക.
ശേഷം ഈ പാതാളത്തിലേക്ക് തയ്യാറാക്കിവെച്ച ബർഫി ഇട്ടുകൊടുത്തു പരത്തി വെക്കുക. ശേഷം അര മണിക്കൂർ തണുക്കാൻ വെക്കുക. തണുത്ത് ആറിയതിനുശേഷം ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം. വീട്ടിൽ വിരുന്നുകാർ വരുന്ന സമയത്ത് എല്ലാം വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു മധുരപലഹാരം ആണിത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ നോക്കുക.