തുരുമ്പു പത്രത്തിൽ നിന്നും നോൺസ്റ്റിക് പാനിലേക്ക്. തുരുമ്പെടുത്ത പാത്രങ്ങളെല്ലാം കുറഞ്ഞ ചിലവിൽ നിസാരമായി മിനുസപ്പെടുത്തി എടുക്കാം

വറുക്കുന്നതിനും പൊരിക്കുന്നതിനുമായി നാം വാങ്ങുന്ന ഇരുമ്പ് പാത്രങ്ങൾ എല്ലാം തന്നെ കാലക്രമേണ തുരുമ്പെടുത്തു പോകുന്നു. അവ ഭക്ഷണം പാകം ചെയ്യാൻ സാധിക്കാതെയാകുന്നു. തുരുമ്പെടുത്ത പാത്രങ്ങൾ പിന്നീട് ഉപേക്ഷിക്കാനേ നിവർത്തിയുള്ളൂ. എന്നാൽ ഇനി തുരുമ്പെടുത്ത പത്രങ്ങൾ ഒന്നും തന്നെ ഉപേക്ഷിക്കേണ്ടതില. എത്ര തുരുമ്പ് എടുത്ത പാത്രം ആയാലും കുറഞ്ഞ ചെലവിൽ വീട്ടിൽ തന്നെ നോൺസ്റ്റിക് പാൻ ആയി മിനുസപ്പെടുത്തിയ എടുക്കാം.

   

ആദ്യമായി തുരുമ്പെടുത്ത പാത്രത്തിൽ നിന്നും തുരുമ്പ് കളയുന്നതിനായി പാത്രത്തിന്റെ ഉൾവശം മുങ്ങിപ്പോകുന്ന അളവിൽ കഞ്ഞിവെള്ളം ഒഴിച്ച് 15 മിനിറ്റ് മാറ്റിവയ്ക്കുക. അതിനുശേഷം സ്ക്രബർ ഉപയോഗിച്ചു കൊണ്ട് നന്നായി തേച്ച് ഉരച്ച് കളയുക. ഇപ്പോൾ തന്നെ തുരുമ്പ് എല്ലാം പോയിരിക്കും. അതിനുശേഷം പാത്രം അടുപ്പിൽ വച്ച് അതിലേക്ക് കുറച്ച് അധികം ഉപ്പ് ഇടുക. തുടർന്ന് ഒരു നാരങ്ങയുടെ പകുതി കൊണ്ട് ഉപ്പും ചേർത്ത് നന്നായി ഉരച്ചു കൊടുക്കുക.

ഉപ്പിന്റെ കളർ എല്ലാം മാറി വന്നതിനുശേഷം സോപ്പ് ഉപയോഗിച്ച് പാത്രം വൃത്തിയായി കഴുകിയെടുക്കുക. ശേഷം പാത്രം അടുപ്പിൽ വെച്ച് അല്പം എണ്ണയൊഴിച്ച് പാത്രത്തിന്റെ എല്ലായിടത്തും എത്തുന്ന രീതിയിൽ നന്നായി ചൂടാക്കി എടുക്കുക. ശേഷം ഒരു കോട്ടൺ തുണി ഉപയോഗിച്ച് വൃത്തിയായി തുടച്ചുമാറ്റുക. ഇനി ഈ പാത്രം ദോശയുണ്ടാക്കാനും പൊരിച്ചെടുക്കാനും ഉപയോഗിക്കാവുന്നതാണ്.

തുരുമ്പ് കളഞ്ഞ പാത്രത്തെ നോൺസ്റ്റിക് പാൻ ആയി എപ്പോഴും നിലനിർത്താൻ പാത്രത്തിന്റെ എല്ലാഭാഗത്തും എണ്ണ തേച്ചതിനു ശേഷം പാത്രം നന്നായി ചൂടാക്കിയെടുക്കുക. പാത്രം എപ്പോളും മിനുസ്സത്തോടെ കാത്തുസൂക്ഷിക്കാൻ ഈ മാർഗ്ഗം ഉപയോഗിച്ചാൽ മതി. ദോശമാവിൽ പുളി കൂടി പോകുന്ന സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരം സന്ദർഭങ്ങളെ ഒഴിവാക്കാൻ ദോശമാവിൽ രണ്ടോ മൂന്നോ കഷ്ണം വാഴയില അരിഞ്ഞിടുകയാണെങ്കിൽ ഈ പ്രശ്നം പരിഹരിക്കാം. കൂടുതൽ വിവരങ്ങൾക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *