ഗോതമ്പുപൊടി ഉപയോഗിച് പലതരത്തിലുള്ള പലഹാരങ്ങൾ ഉണ്ടാക്കാറുണ്ട്. എന്നാൽ പെട്ടെന്ന് തന്നെ കേടാകുന്ന ഒന്നാണ് ഗോതമ്പുപൊടി. പെട്ടന്നുതന്നെ എടുത്ത് തീർത്തില്ലെങ്കിൽ രണ്ടു മാസത്തിൽ കൂടുതൽ ഒരു ഗോതമ്പുപൊടിയും കേടാകാതെ സൂക്ഷിക്കാൻ എളുപ്പമല്ല. മഴകാലങ്ങളിലാണ് പൊടി പോലുള്ള ഭക്ഷണ പദാർത്ഥങ്ങൾ കേടുവരാൻ സാധ്യത കൂടുതൽ ഉള്ളത്.മഴക്കാലം ആകുന്നതോടെ പുഴു എല്ലാം വന്ന് അവയെല്ലാം പെട്ടെന്നുതന്നെ കേട് വരുന്നു.
എന്നാൽ ഒരു വർഷത്തോളം വരെ ഗോതമ്പു പൊടിയെ കേടാകാതെ സൂക്ഷിക്കാൻ കഴിഞ്ഞാലോ. വളരെ എളുപ്പത്തിൽ തന്നെ ഗോതമ്പുപൊടിയിൽ പുഴുവും പൂപ്പലും വരാതെ കേടുകൂടാതെ സംരക്ഷിക്കാം. ആദ്യം തന്നെ വൃത്തിയായി ഉണക്കിപ്പൊടിച്ച ഗോതമ്പുപൊടിയെ ഉറപ്പുള്ള ഒരു കവറിൽ വായുവും വെള്ളവും കടക്കാത്ത രീതിയിൽ കൃത്യമായി കെട്ടി വക്കുക. തുടർന്ന് ഫ്രീസറിൽ വച്ച് സൂക്ഷിക്കുക. ആവശ്യത്തിനനുസരിച്ച് എടുത്ത് ഉപയോഗിക്കാവുന്നതാണ്.
എത്രനാൾ വേണമെങ്കിലും ഇതുപോലെ ഗോതമ്പുപൊടി കേടു വരാതെ സൂക്ഷിക്കാം. ഗോതമ്പുപൊടി മാത്രമല്ല അരിപ്പൊടിയും കടലമാവും മൈദ പൊടിയും കാപ്പിപൊടിയും ഇതുപോലെ ഫ്രീസറിൽ വച്ചു കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്. അതുപോലെ തന്നെ വെളുത്ത കടല, കറുത്ത കടല, ഗ്രീൻപീസ് എന്നിവയെല്ലാം ഉറപ്പുള്ള പാത്രത്തിൽ അടച്ചുവച്ചാലും പെട്ടെന്ന് പുഴു വന്ന് കേട് വരാൻ സാധ്യതയുണ്ട്.
അവ കേടുകൂടാതെ സൂക്ഷിക്കുന്നതിനായി അതിനോടൊപ്പം ചെറിയ കഷ്ണം പട്ട ചേർത്ത് അടച്ച് സൂക്ഷിക്കാവുന്നതാണ്. അതുപോലെതന്നെ ചെറുപയർ, പരിപ്പ് എന്നിവയെല്ലാം കേടുകൂടാതെ സൂക്ഷിക്കുന്നതിനായി ഇടക്കിടെ ചെറുതായൊന്ന് ചൂടാക്കുകയാണെങ്കിൽ എത്രനാൾ വേണമെങ്കിലും കേടുകൂടാതെ സൂക്ഷിക്കാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ സന്ദർശിക്കുക.