ഇടതൂർന്ന മുടി ആഗ്രഹിക്കുന്നവരാണ് നമ്മൾ. എല്ലാവർക്കും തന്നെ നീളത്തിൽ മുടി ഉണ്ടാകണമെന്നില്ല. മുടി വളരാൻ പല മാർഗ്ഗങ്ങളും നിലവിൽ ഉണ്ട്. പണ്ട് മുത്തശ്ശിമാർ പകർന്നു തന്ന മാർഗത്തിലൂടെ മുടിയുടെ വളർച്ച സാധ്യമാക്കുകയെന്നത് പലർക്കും സാധിക്കുന്ന ഒന്നല്ല. അതിനു ധാരാളം സമയവും അധ്വാനവും ആവശ്യമായി വരും.
അതുകൊണ്ട് തന്നെയാണ് എളുപ്പമാർഗത്തിൽ മുടിവളർച്ച സാധ്യമാകുന്ന മാർഗ്ഗങ്ങൾ തേടി നാം പോകുന്നത്. അതിനുവേണ്ടി എത്ര പൈസ ചിലവാക്കാനും നാം തയ്യാറാകും. എന്നാൽ നാം പ്രതീക്ഷിച്ച ഫലം ലഭിക്കണം എന്നും ഇല്ല. എന്നാൽ കഞ്ഞിവെള്ളം ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ കുറഞ്ഞ ചിലവിൽ തന്നെ നമ്മൾ ആഗ്രഹിക്കുന്ന മുടിവർച്ച വീട്ടിൽ തന്നെ നിന്നുകൊണ്ട് സാധ്യമാക്കാം.
തലേദിവസം മാറ്റിവെക്കുന്ന കഞ്ഞിവെള്ളത്തിനാണ് ഫലം കൂടുതൽ. മാറ്റിവെക്കുന്ന കഞ്ഞിവെള്ളത്തിലേക്കു ഒരു സ്പൂൺ ഉലുവയും ചേർത്ത് മാറ്റിവെക്കുക. മുടിയുടെ വളർച്ചക്ക് ഉലുവ വളരെയധികം ഉപയോഗപ്രദമാണ്. പിറ്റേദിവസം കഞ്ഞിവെള്ളത്തിൽ നിന്നും ഉലുവ അരിച്ചെടുത്ത് മാറ്റുക. അതിനുശേഷം ഈ കഞ്ഞിവെള്ളം തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക.
കൈകൊണ്ടോ അല്ലെങ്കിൽ സ്പ്രേ കുപ്പിയിൽ ഒഴിച്ച് സ്പ്രേ ചെയ്തോ തലയിൽ തേക്കാവുന്നതാണ്. തലയോട്ടിയിൽ മാത്രമല്ല മുടിയിൽ മുഴുവനായും തേച്ചുപിടിപ്പിക്കാവുന്നതാണ്. മുടിയുടെ വളർച്ചക്കും അതുപോലെ താരൻ മാറാനും ഈ മാർഗം ഉപയോഗിക്കാം. ദിവസവും ഇങ്ങനെ ചെയ്താൽ നമ്മൾ പ്രതീക്ഷിക്കുന്ന ഫലം ലഭിക്കുക മാത്രമല്ല മുടി എന്നും ആരോഗ്യത്തോടെ നിലനിൽക്കുക തന്നെ ചെയ്യും. കൂടുതൽ വിവരങ്ങൾ ലഭിക്കാൻ വീഡിയോ കാണുക.