കേരളത്തിൽ എവിടെയും സുലഭമായി ലഭിക്കുന്ന ഒന്നാണ് ഏത്തപ്പഴം. പലരുടെയും പ്രഭാതഭക്ഷണം കൂടെയാണ് ഏത്തപ്പഴം. ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ വളരെയധികം മുന്നിലാണ് ഏത്തപ്പഴം. ധാരാളം ആന്റി ഓസ്‌സിഡന്റുകളും ഫൈബറുകളും നിരവധി പോഷകഘടകങ്ങളും നിറഞ്ഞതാണ് ഏത്തപ്പഴം. പച്ച ഏത്തകായയേക്കാൾ പഴുത്ത ഏത്തപ്പഴമാണ് നല്ലത്. അതിൽ പോഷകമൂല്യം വളരെ കൂടുതലാണ്. പ്രതിരോധശേഷിക്കും രക്തസമ്മർദത്തിനും അൾസർ പോലുള്ള പ്രശ്നങ്ങൾക്കും പരിഹാരമാണ്. പഴുത്ത പഴത്തെ പുഴുങ്ങിയോ അല്ലാതെയോ നെയ്യ്ചേർത്തും പച്ച കായ തോരൻ ആക്കിയും കഴിക്കാവുന്നതാണ്.
കറുത്ത തൊലിയോടെ പഴുപ്പ് കൂടിയ ഏത്തപ്പഴത്തിൽ വിറ്റാമിന് സി അടങ്ങിയിരിക്കുന്നത് പ്രതിരോധശേഷി നല്കാൻ സഹായിക്കുന്നു. തടി കുറക്കാൻ ശ്രമിക്കുന്നവർക്ക് ഇടത്തരം പഴുപ്പുള്ള ഏത്തപ്പഴമാണ് നല്ലത് അതിൽ വിറ്റാമിന് ബി 6 ധാരാളം ഉണ്ട്. പച്ച ഏത്തക്കായയും ചെറുപയറും പുഴുങ്ങി പ്രാതലിനു കഴിക്കുന്നത് പ്രേമേഹത്തിനു നല്ല മരുന്നാണ്. ഏത് രക്തത്തിൽ ഗ്ളൂക്കോസ് മെല്ലെ മാത്രമേ കയറ്റുകയുളൂ. ഇതിൽ റെസിസ്റ്റന്റ്സ് സ്റ്റാർച്ചിന്റെ രൂപത്തിലാണ് കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിരിക്കുന്നത്. അതുകൊണ്ട് ഏത് പ്രേമേഹരോഗത്തിനു ഭീഷണിയല്ല.
പുഴുങ്ങിയ പഴത്തിൽ നെയ്യ് ചേർത്ത് കുട്ടികൾക്ക് നൽകുന്നത് നല്ല ശോധനക്കും തൂക്കം കൂടുവാനും അനീമിയ തടയാനും വിശപ്പ് കൂട്ടാനും ദഹന പ്രശ്നങ്ങൾ പരിഹരിക്കാനും നല്ലതാണ്. പുഴുങ്ങിയ പഴത്തിൽ വിറ്റാമിന് ബി 6 ,വിറ്റാമിന് എ എന്നിവ അടങ്ങിയിരിക്കുന്നു. കുട്ടികൾക്ക് പഴത്തിന്റെ നടുവിലെ നാരുകളഞ്ഞു വേണം നൽകാൻ. ഏത്തപ്പഴം കാർബോഹൈഡ്രേറ്റുകളാൽ സമ്പന്നമാണ് കൂടാതെ പൊട്ടാസ്യം,നാരുകൾ, ഇരുമ്പ് സത്ത് എന്നിവയും അടങ്ങിയിരിക്കുന്നു. ബുദ്ധിശക്തി വർധിക്കാൻ ഏത്തപ്പഴം കഴിക്കുന്നത് നല്ലതാണ്.
എന്നാൽ സ്ഥിരമായി ശരീര വേദന ഉണ്ടാക്കുന്നവർ രാത്രി ഏത്തപ്പഴം കഴിക്കുന്നത് ഒഴിവാക്കുകയാണ് നല്ലത് എന്തെന്നാൽ ബി 6 വിറ്റാമിന് അധികമായാൽ ശരീരവേദന ഉണ്ടാകും. നൂറു ഗ്രാം ഏത്തപ്പഴത്തിൽ തൊണ്ണൂറു ഗ്രാം കലോറിയുണ്ട്. ഇതിലെ സ്വാഭാവിക പഞ്ചസാരകളായ സൂക്രോസ്സ്, ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നിവ ശരീരത്തിൽ പെട്ടന്നുതന്നെ ഊർജം ഉല്പാദിപ്പിക്കുന്നു. ഡിപ്രെഷൻ മാറാനും ഏത്തപ്പഴം സഹായിക്കുന്നു. എല്ലുകളുടെ കട്ടികുറഞ്ഞ പൊടിയുന്ന പ്രോസ്റ്റിയോ സിറോസിസ് എന്ന രോഗത്തിനും ഏത്തപ്പഴം നല്ലതാണ്. കൂടുതൽ വിവരങ്ങൾക് വീഡിയോ കാണുക.