ദോശയും ഇഡലിയും കഴിക്കാൻ ഇഷ്ടപ്പെടാത്തവർ ആരാണുള്ളത്. നല്ല മൊരിഞ്ഞ ദോശയും സോഫ്റ്റ് ഇഡലിയും കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നും. ദോശമാവ് നന്നായി പൊന്തി വന്നാൽ മാത്രമാണ് രുചിയോടെ ഇതെല്ലാം കഴിക്കാൻ സാധിക്കുന്നത്. വീട്ടിൽ തന്നെ അതിനൊരു മാർഗമുണ്ട്. ആദ്യമായി ദോശമാവ് തയ്യാറാക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. കൃത്യമായ അളവായിരിക്കണം. രണ്ട് ഗ്ലാസ് പച്ചരിക്ക് ഒരു ഗ്ലാസ് ഉഴുന്ന് എടുക്കുക. എത്രയാണോ പച്ചരി എടുക്കുന്നത് അതിന്റെ പകുതി അളവ് ഉഴുന്ന് വേണം എടുക്കാൻ. അതിലേക് കാൽ സ്പൂൺ ഉലുവയുംചേർത്ത് നന്നായി കഴുകി വെള്ളം ഒഴിച്ചു കുതിരാൻ വക്കുക.
നന്നായി കുതിർന്ന് വന്നതിനു ശേഷം കുറച്ചു ചോറും ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം മറ്റൊരുപാത്രത്തിലേക്ക് പകർത്തി ഉപ്പും ചേർത്ത് ചപ്പാത്തികോലുകൊണ്ട് അഞ്ചു മിനിറ്റോളം നന്നായി ഇളക്കി യോജിപ്പിക്കുക. ഇങ്ങനെ ചെയ്താൽ നല്ല പതഞ്ഞു പൊങ്ങുന്ന ദോശമാവ് ലഭിക്കും. നല്ല മൊരിഞ്ഞ ദോശയും പൂ പോലുള്ള ഇഡലിയും കഴിക്കാൻ ഈ മാവു ഉപയോഗിക്കാം. ചോറുകഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. കുക്കറിൽ ചോറ് വക്കുമ്പോൾ പലപ്പോളും കുഴഞ്ഞു പോകാൻ ഇടയുണ്ട്. എന്നാൽ ഇനി കുഴഞ്ഞു പോകാതെ വേഗത്തിൽ കുക്കറിൽ ചോറ് വക്കാം.
കുക്കറിൽ രണ്ട് ഗ്ലാസ് അരിയെടുക്കുക അതിലേക്ക് മൂന്ന് ഗ്ലാസ് വെള്ളമൊഴിച് കുക്കർ അടച്ചു ഒരു വിസിൽ വന്നാൽ തീ ഓഫ് ചെയ്ത് അടച്ചു തന്നെ വക്കുക. ആവിയെല്ലാം പോയതിനു ശേഷം അതിലേക് അഞ്ചു ഗ്ലാസ് ചൂടുവെള്ളം ഒഴിച്ചു വീടും അടച്ചു വക്കുക. തുടർന്ന് ആവിയെല്ലാം പോയതിനു ശേഷം കുക്കർ തുറന്നുനോക്കുബോൾ കുഴഞ്ഞു പോകാതെ തന്നെ ചോറ് ലഭിക്കുന്നതാണ്. കറികളിൽ ഉപ്പുകൂടിപോകുന്ന സന്ദർഭങ്ങൾ നമുക്കു സംഭവിക്കാറുള്ളതാണ്. അത്തരം സന്ദർഭങ്ങൾ ഇനി ഒഴിവാക്കാം. കറികളിൽ ഉപ്പു കൂടിപോകുന്ന സന്ദർഭത്തിൽ ഒരു ഉരുളൻകിഴങ്ങു മുറിച്ചിടുക. ശേഷം വെന്തുകഴിഞ്ഞാൽ എടുത്തു മാറ്റുക.
മറ്റൊരു മാർഗം ഗോതമ്പ് മാവു കുഴച്ച് ചെറു ഉരുളകളാക്കി കറിയിൽ ഇട്ട് കുറച്ചു സമയത്തിന് ശേഷം എടുത്ത് മാറ്റുക. മറ്റൊന്ന് ചോറ് ചെറിയ കിഴി പോലെ കെട്ടി കറിയിൽ ഇട്ട് കുറച്ചു സമയത്തിന് ശേഷം എടുത്ത് മാറ്റുക. ഈ മാർഗത്തിലൂടെ എല്ലാം കറിയിലെ ഉപ്പിന്റെ അളവ് കുറക്കാൻ സാധിക്കും. അതുപോലെ മീനും ഇറച്ചിയും എല്ലാം പൊരിക്കുന്ന സമയത്തു അടുക്കള മുഴുവൻ അതിന്റെ മണം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ആ മണം ഇല്ലാതാക്കാൻ അതെ സമയം തന്നെ ഒരു പാത്രത്തിൽ കുറച്ചു കാപ്പി പൊടി ചൂടാക്കിയാൽ മീനിന്റെയും ഇറച്ചിയുടെയും മണത്തെ ഇല്ലാതാകാം. കൂടുതൽ വിവരങ്ങൾക് വീഡിയോ കാണുക.