ശ്വാസകോശ അർബുദത്തെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ലോകമെമ്പാടും അതുപോലെതന്നെ നമ്മുടെ രാജ്യത്തും ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഒന്നാണ് ശ്വാസകോശ അർബുദം അല്ലെങ്കിൽ ലങ്ങ് കാൻസർ. ശ്വാസകോശ ക്യാൻസർ എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം നമ്മുടെ മനസ്സിലേക്ക് വരുന്നത് പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന കാൻസർ എന്നാണ്. ചെറുപ്പകാലം മുതൽ തന്നെ നമ്മൾ കേട്ടുവരുന്ന ഒന്നാണ് പുകവലി അല്ലെങ്കിൽ പുകയിലയുടെ ഉപയോഗം കൊണ്ട് കൂടുതലായി കാണപ്പെടുന്ന കാൻസറാണ് ശ്വാസകോശ കാൻസർ.
അതുകൊണ്ടുതന്നെ നമ്മുടെ നാട്ടിലും കഴിഞ്ഞ 10 വർഷത്തെ കണക്ക് എടുക്കുകയാണെങ്കിൽ ഏറ്റവും കാണുന്ന ക്യാൻസറുകളിൽ ആദ്യത്തെ അഞ്ച് എണ്ണത്തിൽ എപ്പോഴും ശ്വാസകോശ ക്യാൻസർ ഉണ്ടാകുന്നതായിരിക്കും. ലോകമെമ്പാടും കണക്കെടുത്തു നോക്കിയാലും ഇങ്ങനെ തന്നെയായിരിക്കും. ഏറ്റവും കൂടുതൽ കാൻസർ ബാധിച്ച ആളുകൾ മരിക്കുന്നുണ്ട് എങ്കിൽ അത് ശ്വാസകോശ ക്യാൻസർ മൂലം ആയിരിക്കും. ഇപ്പോഴും കുറെ വർഷങ്ങളായി അതിൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.
ശ്വാസകോശാർബുദം നമ്മുടെ സമൂഹത്തിൽ വലിയൊരു പ്രശ്നമാണ് ഉണ്ടാക്കുന്നത്. സാധാരണ ഇത് കണ്ടു മുതൽ 60 വയസ്സ് മുതൽ 70 വയസ്സ് വരെയുള്ള ആളുകളിൽ ആണ് പക്ഷേ ഇപ്പോൾ കാണപ്പെടുന്നത് 40 വയസ്സിനു മുകളിൽ ഉള്ളിലുള്ള പുരുഷന്മാരിലാണ്. എന്താണ് ശ്വാസകോശത്തിൽ അർബുദം അത് എങ്ങനെയാണ് ഉണ്ടാക്കുന്നത്, എങ്ങനെ അതിനെ പ്രതിരോധിക്കാ.
എന്താണ് ഇതിൻറെ പ്രധാന ലക്ഷണങ്ങൾ എന്നതിനെക്കുറിച്ച് നോക്കാം. ശ്വാസകോശ ക്യാൻസർ ബാധിതരുടെ പ്രധാനമായ ലക്ഷണങ്ങൾ എന്നത് ചുമയ്ക്കുമ്പോൾ രക്തം വരിക, ചുമ്മാ ,നെഞ്ചുവേദന, കഫത്തിൽ രക്തം വരുക എന്നിവയാണ് പ്രധാന ലക്ഷണമായി കാണപ്പെടുന്നത് .തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.