ഒത്തിരി ആളുകൾ അറിയാതെ പോകുന്ന ഒരു കാര്യം ആണ് ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ നമ്മളുടെ പല്ലുകളുടെ കാര്യം അവതാളത്തിലാകും. കാരണം ഒത്തിരി ആളുകൾ പല്ലുതേക്കുമ്പോൾ ഈ കാര്യം ശ്രദ്ധിക്കാറില്ല പാത്രം കഴുകുന്നത് പോലെ ബ്രഷ് ഉപയോഗിച്ച് വളരെ ശക്തിയായി ആണ് ചെയ്യാറുള്ളത്. ചില ആളുകൾ രണ്ടുമൂന്നു മിനിറ്റിൽ ബ്രഷിംഗ് കഴിയും എന്നാൽ മറ്റു ചില ആളുകൾ നല്ലതുപോലെ സമയമെടുത്ത് പല്ലു നല്ലതുപോലെ തേച്ചു പല്ലിൻറെ തേയ്മാനം വരുന്നതുവരെ തേച്ചു ഉരച്ച് കൊണ്ടിരിക്കും.
ഇങ്ങനെ ചെയ്യുക വഴി നമ്മുടെ പല്ലിനുണ്ടാകുന്ന ദോഷഫലങ്ങളെക്കുറിച്ച് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ. എങ്ങനെയാണ് പല്ല് കറക്റ്റായി ബ്രഷ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. നമ്മൾ സാധാരണ പ്രായം കൂടിയവരിൽ ശ്രദ്ധിച്ചിട്ടുണ്ടാകും അവരുടെ താഴത്തെ മോണ ഇറങ്ങിയിട്ട് ഉണ്ടാകും, മുകളിലെ മോണ കേറിയിട്ട് ഉണ്ടാകും, പ്രായം കുറഞ്ഞവരിലും കൂടുതൽ ആളുകളിലും മോണയിൽ നിന്ന് രക്തം വരുന്നു. അതുപോലെ പ്രായം കൂടുന്തോറും പല്ല് ഇളകുന്നു ഇതിനുള്ള പ്രധാന കാരണം എന്ന് പറയുന്നത് നമ്മൾ ബ്രഷ് ചെയ്യുന്ന രീതി തന്നെയാണ്.
നമ്മൾ ചെറുപ്പം മുതലേ നല്ലരീതിയിൽ ബ്രഷ് ചെയ്തില്ലെങ്കിൽ മോണയിൽ വരുന്ന പ്രശ്നങ്ങൾ പരമാവധി ഒഴിവാക്കാൻ സാധിക്കുമായിരുന്നു. നമ്മുടെ മോണ സോഫ്റ്റ് ആയിട്ടുള്ള ടിഷ്യൂ ആണ്. അത് ബ്രഷ് ഉപയോഗിച്ചു നമ്മൾ പരമാവധി ഉരച്ച് തേച്ച് കളയുന്നു. നമ്മൾ ബ്രഷ് ചെയ്യുന്നത് മോണയുടെയും പല്ലിനെ ഉള്ളിലുള്ള കേട് കളയുന്നതിന് വേണ്ടിയാണ് കടുത്ത രീതിയിൽ ബ്രഷ് ചെയ്യുക വഴി പല്ലിലെ മോണയിൽ കയറി പോകുകയും തേയ്മാനം സംഭവിക്കുകയും ചെയ്യുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.