ലാമിയ സസ്യകുടുംബത്തിൽ പെടുന്ന ഔഷധസസ്യം മലയാളത്തിൽ ഇതിനെ നീറ്റു പച്ച എന്ന പേരുണ്ട് ഇംഗ്ലീഷിൽ ഇതിനെ രാജകീയം എന്ന അർത്ഥത്തിൽ ബേസിൽ എന്ന് വിളിക്കുന്നു. ഇന്ത്യയിലെല്ലാവരും കണ്ടുവരുന്ന തുളസി അത്ഭുത സസ്യമായും പുണ്യ സസ്യമായും വീട്ടുമുറ്റത്തും ക്ഷേത്രപരിസരത്തും നട്ടുവളർത്താറുണ്ട്. ചരകസംഹിതയിൽ പരാമർശമുള്ള തുളസി പിരിമുറുക്കം കുറയ്ക്കാനുള്ള കഴിവുള്ള ഔഷധമാണ്. കറുത്ത തുളസിക്കും വെളുത്ത തുളസിക്കും കൃഷ്ണതുളസി എന്നും രാമ തുളസി എന്നും പറയുന്നു.
ഇതിൽ കൃഷ്ണതുളസി ആണ് ഔഷധഗുണം കൂടുതലുള്ളത്. ഭാരതത്തിലെ പല ആചാരങ്ങളിലും തുളസി ഉപയോഗിച്ചുവരുന്നു ഉണ്ട്. പൂജകൾക്കും മാല കോർക്കുവാൻ ഉം ഇത് ഉപയോഗിക്കുന്നു. കേരളത്തിലെ മിക്ക ഹൈന്ദവ ഗൃഹങ്ങളിലും മുറ്റത്ത് പ്രത്യേകമായുള്ള തുളസിത്തറയിൽ നടാറുണ്ട്. തൊണ്ടവേദന ഉദര വേദന എന്നിവയെ ശമിപ്പിക്കുന്നു. തുളസിയുടെ നിരവധി ഔഷധഗുണങ്ങളെക്കുറിച്ച് ആണ് ഇതിൻറെ ഇല ഇടിച്ചു പിഴിഞ്ഞ നീര് ചെവി വേദന കുറയ്ക്കാൻ സഹായിക്കും.
ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുന്നു മൂക്കടപ്പിന് ജലദോഷത്തിനും തുളസിയില ഇട്ട് ആവി പിടിക്കുന്നത് നല്ലതാണ്. തുളസിയുടെ ഇല തണലിട്ടു ഉണക്കി പൊടിച്ചു നാസികാചൂർണമായി ഉപയോഗിച്ചാൽ മൂക്കടപ്പ് എന്നിവയ്ക്ക് ശമനമുണ്ടാകും ഒരു ഗ്ലാസ് വെള്ളത്തിൽ അല്പം തുളസിയില ഇട്ടു വച്ച് രാവിലെ വെറുംവയറ്റിൽ കുടിക്കാവുന്നതാണ് ഇപ്രകാരം ചെയ്യുമ്പോൾ ശരീരത്തിന് നല്ല പ്രതിരോധ ശേഷി കൈവരും രണ്ടുമൂന്നു തുളസീദളം നിത്യവും ചവച്ച് തിന്നുന്നതും പ്രതിരോധ ശേഷി വർദ്ധിപ്പിക്കും.
ഇതിൽ ഇരുമ്പിനെ അംശം ധാരാളമായി ഉള്ളതുകൊണ്ട് രക്തക്കുറവിനു ഇത് നല്ലൊരു പരിഹാരമാർഗമാണ്. തുളസി രക്തം ശുദ്ധീകരിക്കും അതുകൊണ്ടുതന്നെ ചർമത്തിന് തിളക്കം നൽകുകയും രക്ത ജന്യരോഗങ്ങൾ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനും കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.