പഴങ്ങളിലെ മിന്നും താരമാണ് റംബൂട്ടാൻ. മലേഷ്യ ശ്രീലങ്ക ഇന്തോനേഷ്യ ഇവിടങ്ങളിലും തെക്കുകിഴക്കനേഷ്യയിലെ മറ്റുമായി കണ്ടുവന്നിരുന്ന ഒരു ഫലമാണ് റമ്പൂട്ടാൻ. ലിച്ചി ലോങ്ങൻ എന്നിവയുടെ സാദൃശ്യമുള്ളവയാണ് ഈ ഫലം. മലായ് ദ്വീപസമൂഹങ്ങൾ ജന്മദേശമായ ഈ ഫലത്തിന് രോമ നിബിഢം എന്നർത്ഥംവരുന്ന റമ്പൂട്ടാൻ എന്ന മലായ് വാക്കിൽ നിന്നാണ് പേര് ലഭിച്ചത്. റംബുട്ടാൻ പുറന്തോടിൽ സമൃദ്ധമായ നാരുകൾ കാണപ്പെടുന്ന അതുകൊണ്ടാണ് ഇങ്ങനെയൊരു പേര് വരുന്നതിനുള്ള കാരണം. കേരളത്തിലെ ഇത് നന്നായി വളരുകയും കായ്ഫലം തരുകയും ചെയ്യുന്നുണ്ട്.
പഴങ്ങളിലെ രാജകുമാരി എന്നും ദേവതകളുടെ ഭക്ഷണം എന്നും വിശേഷിക്കപ്പെടുന്ന റമ്പൂട്ടാൻ സ്വാദിഷ്ടവും പോഷക സമ്പുഷ്ടവും ആണ്. റംബുട്ടാൻ കഴിക്കുമ്പോൾ ശരീരത്തിൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ചുവപ്പ് കടും മഞ്ഞ, മഞ്ഞ എന്നീ നിറങ്ങളിൽ പഴങ്ങൾ കാണപ്പെടുന്ന ഇനങ്ങൾ റംബൂട്ടാനിലും ഉണ്ട്. കൂടാതെ ജാതി മരത്തെ പോലെ ആണ് മരങ്ങളും പെണ് മരങ്ങളും വേറെ കാണപ്പെടുന്ന സസ്യമാണെങ്കിലും വളരെ അപൂർവമായി രണ്ട് പൂക്കളും ഒരു മരത്തിൽ കാണപ്പെടുന്ന ഇനങ്ങളുമുണ്ട്.
റംബൂട്ടാൻ ചരിത്രം പറയുകയാണെങ്കിൽ ഫാദർ മൂത്തേടൻ എന്ന് ഈശോസഭ വൈദികൻ ശ്രീലങ്കയിലെ പാൻറി സെമിനാരിയിൽ നിന്ന് 1920 റംബുട്ടാൻ റെ ഏതാനും വിത്തുകൾ കൊണ്ടുവന്നു മംഗലാപുരം സെൻറ് അലോഷ്യസ് ആശ്രമത്തിൽ നട്ടുപിടിപ്പിച്ചത് ആണ് ഭാരതത്തിലെ റംബുട്ടാൻ കൃഷി യുടെ ചരിത്രം എന്ന് പറയപ്പെടുന്നു. പിന്നീട് മലേഷ്യയിലും സിംഗപ്പൂരിലും ഒക്കെ ജോലി തേടി പോയ മലയാളികൾ ആണ്.
രണ്ടാംലോകമഹായുദ്ധകാലത്ത് റംബുട്ടാൻ പ്രചരിപ്പിച്ചത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.