ഇന്ന് മിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് താരൻ. താരൻ കൂടുതലായി ഉണ്ടെങ്കിൽ മുടികൊഴിച്ചിലും അസഹനീയ ചൊറിച്ചിലും ഉണ്ടാകും. താരൻ മാറാൻ പല ശ്രമങ്ങളും നടത്തിയിട്ടും ഫലം ഒന്നും കാണാത്തവരാണ് മിക്ക ആളുകളും. തണുപ്പെന്നു ചൂടുന്നു ഇല്ലാതെ താരൻ ഉണ്ടാവാം. ചില സമയങ്ങളിൽ ഇത് മുഖത്തും കഴുത്തിലും ധരിച്ചിരിക്കുന്ന വസ്ത്രങ്ങളിലും ഒക്കെ വീണു തുടങ്ങുമ്പോഴാണ് അതിനുള്ള പ്രതിവിധി തേടുന്നത്.
ഇത്തരം സാഹചര്യങ്ങളിൽ ആദ്യം തന്നെ ആന്റി ഡാൻഡ്രഫ് ഷാമ്പുകൾ പരീക്ഷിച്ചു നോക്കുന്നവരാണ് കൂടുതലാളുകളും. എന്നാൽ പ്രകൃതിദത്തമായ രീതിയിൽ ഇതിനുള്ള പ്രതിവിധി കണ്ടെത്താൻ കഴിയുമെങ്കിൽ അതായിരിക്കും ഏറ്റവും ഉത്തമം. വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന സുലഭമായ ഇല കൊണ്ട് താരൻ എളുപ്പത്തിൽ കളയാം അതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്. താരൻ അകറ്റുന്നതിനായി.
ഇവിടെ നമ്മൾ ഉപയോഗിക്കുന്നത് ആര്യവേപ്പിന്റെ ഇലകളാണ്. ആദ്യം തന്നെ ആര്യവേപ്പിന്റെ ഇലകൾ നല്ലപോലെ കഴുകി വൃത്തിയാക്കി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. അരച്ചെടുക്കുന്നതിനായി തലേ ദിവസത്തെ കഞ്ഞി വെള്ളം ഉണ്ടെങ്കിൽ അതാണ് ഏറ്റവും ഉത്തമം. മുടിയുടെ ആരോഗ്യത്തിനും മുടികൊഴിച്ചിൽ മാറുന്നതിനും ഏറ്റവും ഉത്തമമായ ഒന്നാണ് കഞ്ഞിവെള്ളം. പേസ്റ്റ് രൂപത്തിൽ അരച്ചെടുത്തതിനുശേഷം.
തലയോട്ടിയിൽ നല്ല പോലെ തേച്ചുപിടിപ്പിക്കുക. കുളിക്കുന്നതിന് ഒരു മണിക്കൂർ മുൻമെങ്കിലും ഇങ്ങനെ ചെയ്യണം. തുടർച്ചയായി ഏഴു ദിവസം ഇത്തരത്തിൽ ചെയ്യുകയാണെങ്കിൽ താരന്റെ ശല്യം പിന്നെ ഉണ്ടാവുകയില്ല. കെമിക്കൽ പദാർത്ഥങ്ങൾ ഒന്നും നാച്ചുറലായി താരൻ അകറ്റുവാൻ കഴിഞ്ഞാൽ അതാണ് ഏറ്റവും ഉത്തമം. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.