വീട് വൃത്തിയാക്കുവാൻ പലവിധ ടെക്നിക്കുകളും ഉപയോഗിക്കുന്നവരാണ് വീട്ടമ്മമാർ. അതിൽ ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് തലയണ കഴുകി വൃത്തിയാക്കുക എന്നത്. ഏറ്റവും പഴയ തലയണ ആണെങ്കിൽ അത് വൃത്തിയാക്കണമെങ്കിൽ ഒരുപാട് ബുദ്ധിമുട്ടേണ്ടി വരും. പലർക്കും സംശയമുള്ള ഒരു കാര്യമാണ് ഇത് എങ്ങനെ ക്ലീൻ ചെയ്ത് എടുക്കുമെന്ന് എന്നാൽ അതിനുള്ള അടിപൊളി ടിപ്പാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.
കരിമ്പനയും അഴുക്കും പിടിച്ച തലയണ വൃത്തിയാക്കി എടുക്കാൻ ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നു അതിനുള്ള പരിഹാരം വളരെ എളുപ്പത്തിൽ തന്നെ നിമിഷങ്ങൾക്കുള്ളിൽ പുതിയതാക്കാം എന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ പില്ലോ ക്ലീൻ ചെയ്തു പുതിയത് പോലെ ആക്കുവാൻ സാധിക്കും അത് എങ്ങനെയാണെന്ന് ഈ വീഡിയോയിലൂടെ വ്യക്തമായി തന്നെ മനസ്സിലാക്കാം.
ഇത് ചെയ്യുന്നതിനായി ആദ്യം തന്നെ ഒരു ബക്കറ്റോ അല്ലെങ്കിൽ വലിയൊരു പാത്രമോ എടുക്കുക. അതിലേക്ക് നല്ല ചൂടുള്ള വെള്ളം എടുക്കുക പിന്നീട് അതിലേക്ക് കുറച്ച് സോപ്പുപൊടി കൂടി ചേർത്തു കൊടുക്കണം. സോപ്പുപൊടി അതിലേക്ക് നല്ലവണ്ണം ലയിച്ചതിനുശേഷം കുറച്ചു ബേക്കിംഗ് സോഡ കൂടി ചേർത്തു കൊടുക്കേണ്ടതുണ്ട്. രണ്ടും നല്ലവണ്ണം മിക്സ് ആയതിനു ശേഷം നമുക്ക് കഴുകേണ്ട തലയണ അതിൽ മുങ്ങത്തക്കവിധം ഇറക്കി വയ്ക്കുക.
എല്ലാ ഭാഗത്തും വെള്ളം ആകും വിധം വേണം തലയണ വയ്ക്കുവാൻ. ഏകദേശം അരമണിക്കൂറോളം ഇത് റസ്റ്റ് ചെയ്യാൻ വയ്ക്കേണ്ടതുണ്ട്. ആ സമയത്ത് തലയണ അങ്ങോട്ടുമിങ്ങോട്ടും തിരിച്ച് കൊടുക്കുന്നത് നല്ലതായിരിക്കും. പിന്നീട് ഇത് കൈകൊണ്ടുതന്നെ കഴുകി വൃത്തിയാക്കിയാൽ മതിയാകും. ഇതിനെക്കുറിച്ച് കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.