ഇങ്ങനെയാണെങ്കിൽ ഇനി മാസങ്ങൾ കഴിഞ്ഞാലും ഗ്യാസ് തീരില്ല

സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ ഗ്യാസ് സ്റ്റൗ ആണ് ഇപ്പോൾ എല്ലാ പാചകത്തിനു വേണ്ടിയും ഉപയോഗിക്കുന്നത്. മുൻകാലങ്ങളിൽ എല്ലാം വിറകടുപ്പ് ഉപയോഗിച്ച് നാം ഭക്ഷണം പാകം ചെയ്യാനും മറ്റു കാര്യങ്ങൾക്കും വേണ്ടി ഉപയോഗിച്ചിരുന്നു എങ്കിൽ പോലും ഇന്ന് മിക്കവാറും എല്ലാ ആളുകളും തന്നെ ഗ്യാസ് അടുപ്പ് ഉപയോഗിച്ചാണ് ഭക്ഷണം പാചകം ചെയ്യുന്നത്.

   

നിങ്ങളും ഇങ്ങനെ ഗ്യാസ് അടുപ്പ് ഉപയോഗിച്ച് പാചകവും ചെയ്യുന്ന ആളുകളാണ് എങ്കിൽ ഉറപ്പായും നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം തന്നെയാണ് ഇത്.പ്രധാനമായും നിങ്ങളുടെ വീട്ടിൽ ഇത്തരത്തിൽ പാചകം ചെയ്യുന്ന സമയത്ത് ചെറിയ രീതിയിൽ എങ്കിലും ഒരു മാറ്റം വരുത്തിയാൽ നിങ്ങളുടെ പാചകത്തിന് മാത്രമല്ല നിങ്ങളുടെ ഗ്യാസ് ചെലവാകുന്ന അവസ്ഥയിലും ഒരു മാറ്റം കാണാൻ സാധിക്കും.

പ്രത്യേകിച്ച് ഗ്യാങ്ങൾ ഉപയോഗിക്കുന്ന സമയത്ത് ഒരേസമയം രണ്ടു ജോലികൾ ചെയ്യാൻ സാധിക്കുന്നു എങ്കിൽ ഗ്യാസിന്റെ ചിലവ് കുറയ്ക്കാൻ ആകും. ഉദാഹരണമായി ഇപ്പോൾ പഴം പുഴുങ്ങാനും വേണ്ടി ഇഡലി ചെമ്പിൽ വെള്ളം ചൂടാക്കുമ്പോൾ ഇതിനകത്ത് തന്നെ മുട്ടയോ ഉരുളക്കിഴങ്ങും ഇട്ട് വേവിക്കുകയാണ് എങ്കിൽ ഒരേ സമയത്ത് രണ്ടും വെന്തു കിട്ടുന്നു എന്നതാണ് പ്രത്യേകത.

മാത്രമല്ല പുട്ട് ഓരോ കുറ്റിയും ഓരോ സമയത്തായി വേവിച്ചെടുക്കുന്നതിനേക്കാൾ ഇഡലി ചെമ്പിനകത്ത് പുട്ട് ഈ വീഡിയോയിൽ പറയുന്ന അതേ രീതിയിൽ ഗ്ലാസ് ഉപയോഗിച്ച് വേവിക്കുകയാണ് എങ്കിൽ ഒറ്റ തവണ കൊണ്ട് തന്നെ ആവശ്യമായ മുഴുവനും വേവിച്ചെടുക്കാൻ കഴിയും. ഇതേ രീതിയിൽ ഗ്യാസ് ലാഭിക്കാൻ ഒരുപാട് വിധികൾ ഈ വീഡിയോ മുഴുവനായി കണ്ട് നിങ്ങൾക്കും മനസ്സിലാക്കി എടുക്കാൻ സാധിക്കും.