പൂന്തോട്ടത്തിലെ ചെടികളിൽ ഉള്ള ഉറുമ്പുകളെയും പ്രാണികളെയും തുരത്താം, ഇനി നിങ്ങളുടെ ചെടികൾ സുരക്ഷിതമാണ്

നിങ്ങൾ ഇഷ്ടപ്പെട്ട വളർത്തുന്ന പുഴുക്കളും പ്രാണികളും ഉറുമ്പുകളും വന്ന ശല്യം ചെയ്യാറുണ്ടോ? പൂക്കളെയും ഇലകളെയും തിന്ന് ചെടിയെ നശിപ്പിക്കാറുണ്ടോ?ഈ പ്രാണികളെയും ഉറുമ്പുകളെയും തുരത്താൻ ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന ഒരു മാർഗ്ഗം ഇതാ. അര ലിറ്റർ വെള്ളത്തിൽ ഒരു സ്പൂൺ കർപ്പൂരപ്പൊടി നന്നായി കലക്കുക. ഇത് അരമണിക്കൂർ മൂടി സൂക്ഷിക്കുക.

   

കർപ്പൂരം ഈ വെള്ളത്തിൽ നന്നായി ചേർന്നത് കാണാം. അപ്പോൾ ഈ വെള്ളം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി പ്രാണി ശല്യം അല്ലെങ്കിൽ ഉറുമ്പ് ശല്യം ഉള്ള ചെടികളിൽ സ്പ്രേ ചെയ്തുകൊടുക്കുക. ഇങ്ങനെ ഇടയ്ക്കിടെ സ്പ്രേ ചെയ്യുന്നത്തിലൂടെ ചെടികളിൽ ശല്യമായി വരുന്ന പ്രാണികളെയും ഉറുമ്പുകളെയും മറ്റും നമുക്ക് തുരത്താം. ചെടിയെ കേടുപാടുകൾ ഇല്ലാതെ സൂക്ഷിക്കാം.

ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നില്ല എന്നതിനാൽ ധൈര്യമായി എല്ലാ തരം ചെടികളിലും പ്രയോഗിക്കാവുന്നതാണ്. മിക്കവാറും ആളുകളും വീട്ടുമുറ്റത്ത് വളരുന്ന ചെടികളെ എപ്പോഴും സുരക്ഷിതമായി സൂക്ഷിക്കണം എന്ന് ആഗ്രഹിക്കാറുണ്ട് എങ്കിലും ഇത്തരത്തിലുള്ള ജീവികളുടെ സാന്നിധ്യവും ഒപ്പം തന്നെ ചില കീടങ്ങളുടെ സാന്നിധ്യവും ഈ ചെടികളെ വളരെ പെട്ടെന്ന് നശിപ്പിക്കുന്നു.

നിങ്ങളും ഈ ചെടികളെ പൊന്നുപോലെ വളർത്തുന്ന ആളുകളാണ് എങ്കിൽ ഇത്തരത്തിലുള്ള ചില പ്രയോഗങ്ങളിലൂടെ ഈ കീടങ്ങളെയും ഉറുമ്പുകളെയും വളരെ പെട്ടെന്ന് തുരത്തി ഓടിക്കാനും ചെടികളെ സുരക്ഷിതമായി കാത്തു പരിപാലിക്കാനും സാധിക്കും. ഒന്ന് പരീക്ഷിച്ചു നോക്കൂ. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.