എന്തെല്ലാം സൂത്രങ്ങൾ പ്രയോഗിച്ചിട്ടും എലിയുടെ ശല്യം ഇല്ലാതാക്കാൻ നിങ്ങൾക്ക് സാധിക്കുന്നില്ല എങ്കിൽ ഇതൊന്നു പരീക്ഷിച്ചു നോക്കൂ. രണ്ട് സ്പൂൺ ഗോതമ്പ് പൊടി ഒരു പാത്രത്തിൽ എടുക്കുക. ഇതിലേക്ക് ഒരു പാരസെറ്റമോൾ ഗുളിക നന്നായി പൊടിച്ച് ചേർക്കുക. നന്നായി മിക്സ് ചെയ്യുക. അതിനു ശേഷം ചപ്പാത്തി മാവിന്റെ പരിവത്തിൽ അല്പം വെള്ളം ചേർത്ത് ഇത് കുഴച്ചെടുക്കുക.
പിന്നീട് ഇത് ചെറിയ ചെറിയ ഉരുളകളാക്കി എലി വല്ലാതെ ഉള്ള സ്ഥലങ്ങളിൽ സൂക്ഷിക്കുക. ഗോതമ്പ് പൊടിയുടെ മണം എലികൾക്ക് വളരെ ഇഷ്ടമാണ്. അതുകൊണ്ട് ഈ ചെറിയ ഉരുളകൾ തിന്നാൻ എലികൾ വരുന്നു. ഈ ഉരുളകൾ തിന്നുന്നതിലൂടെ എലികൾ ചത്തു വീഴുന്നു. ഇത് ഉണങ്ങിയാലും കുഴപ്പമില്ല,എലികൾ വന്ന് തിന്നു കൊള്ളും.
ഈ സൂത്രം പ്രയോഗിക്കുന്നതിലൂടെ നിങ്ങളുടെ വീട്ടിലുള്ള എലിശല്യം പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കും. ഇത് കുട്ടികൾക്ക് എത്തുന്ന സ്ഥലങ്ങളിൽ സൂക്ഷിക്കാൻ പാടില്ല. കുട്ടികൾ ഇത് കഴിക്കാൻ സാധ്യത ഉള്ളതിനാൽ വളരെ അപകടമാണ്. കുട്ടികൾക്ക് എത്താത്ത സ്ഥലങ്ങളിൽ സൂക്ഷിക്കണം. പലരും എലികളെ നശിപ്പിക്കാനുള്ള പല മാർഗങ്ങളും പരീക്ഷിക്കുന്നുണ്ട്.
എങ്കിലും ഇവയിൽ പലതും അവരുടെ വീട്ടിൽ തന്നെയുള്ള ചില കാര്യങ്ങൾക്ക് ദോഷമായി ബാധിക്കാനുള്ള സാധ്യത ഉണ്ട്. അതുകൊണ്ടുതന്നെ നിങ്ങൾക്ക് ഇതുകൊണ്ട് മറ്റു ദോഷങ്ങൾ ഒന്നും ഉണ്ടാകുന്നില്ല എന്നത് ഉറപ്പ് വരുത്തിയതിനുശേഷം മാത്രം ഇക്കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.