കേടായ മിക്സിയുടെ ജാറുകൾ കളയാൻ വരട്ടെ

നിങ്ങളുടെ വീട്ടിൽ കേടായ മിക്സി ജാറുകൾ ഉണ്ടെങ്കിൽ ഇനി അത് കളയേണ്ടതില്ല. ഇത് ഉപയോഗിച്ച് വളരെ മനോഹരമായ പൂപ്പാത്രങ്ങളും അടുക്കളയിലേക്ക് ഉപയോഗിക്കാൻ പറ്റുന്ന പാത്രങ്ങളും ഉണ്ടാക്കാം. അതിനെ മിക്സിയുടെ ജാറിന്റെ പിടുത്തം അഴിച്ചു മാറ്റുക . അതിനുശേഷം മിക്സിയുടെ ജാർ നന്നായി കഴുകി ഉണക്കുക. ഈ ജാറിന് പുറംഭാഗത്തായി പശ തേച്ച് ടിഷ്യൂ പേപ്പർ ഒട്ടിക്കുക .ജാർ മുഴുവനായും ടിഷ്യൂ പേപ്പർ ഒട്ടിക്കണം .

   

അതിനുശേഷം ഇത് ഉണങ്ങാൻ അനുവദിക്കുക. നല്ലതുപോലെ ഉണങ്ങിയ ശേഷം ഇതിനു മുകളിലേക്ക് മത്തങ്ങ കുരു, പലതരം മുത്തുകൾ, ലൈസ് ഇവയിൽ ഏതെങ്കിലും ഉപയോഗിച്ച് പൂക്കളോ മറ്റ് അലങ്കാരങ്ങളോ ചെയ്യാം.മത്തങ്ങാക്കുരു ആണ് ഉപയോഗിക്കുന്നതെങ്കിൽ ഇത് ഒട്ടിച്ച ശേഷം ഉണങ്ങാൻ അനുവദിക്കുക.നല്ലപോലെ ഉണങ്ങിയശേഷം ഇതിനുമുകളിൽ ആയി കറുത്ത ആക്രിയിലേക്ക് പെയിന്റ് അടിച്ചു കൊടുക്കേണ്ടതാണ് .

കറുത്ത പെയിന്റ് വീണ്ടും ഉണങ്ങാൻ അനുവദിക്കണം . നല്ലതുപോലെ ഉണങ്ങിയ ശേഷം കറുപ്പിന് കോൺട്രാസ്റ്റ് ആയ മറ്റൊരു നിറത്തിലുള്ള പെയിന്റ് എടുത്ത് മത്തങ്ങാ കുരുവിനു മുകളിൽ മാത്രമായി അടിച്ചു കൊടുക്കുക. കറുപ്പിൽ മത്തങ്ങാക്കുരു ഉപയോഗിച്ച് ഉണ്ടാക്കിയ പൂക്കൾ കാണാൻ വളരെ ഭംഗിയായിട്ടുണ്ട്.പൂവിനു നടുഭാഗത്തായി വേണമെങ്കിൽ തുവരപ്പരിപ്പ് അല്ലെങ്കിൽ മറ്റ് മുത്തുകളോ ഒട്ടിച്ചു നൽകിയാൽ.

ഇത് കൂടുതൽ മനോഹരമാകും . ഇത്തരത്തിൽ തയ്യാറാക്കിയ പാത്രത്തിൽ മനോഹരമായ ചെടികൾ നടുക . ഇതിന് മറ്റൊരു ഉപയോഗം കൂടിയുണ്ട് . അടുക്കളയിൽ സ്പൂണുകൾ, കയിലുകൾ മുതലായവ ഇട്ടുവയ്ക്കുന്നതിനുള്ള പാത്രമായും നമുക്ക് ഇതിനെ ഉപയോഗിക്കാം. വാർണിഷ് അടിച്ചു കൊടുത്താൽ ഇത് വളരെ കാലം കേടുകൂടാതെ ഇരിക്കും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണാം.