സാധാരണയായി വീടുകളിൽ അഴുക്കും പൊടിയും പിടിച്ച് ബുദ്ധിമുട്ടലാകുന്ന ഒരു സമയത്ത് വാങ്ങി വിഭാഗങ്ങളെല്ലാം തന്നെ നല്ലപോലെ ഉരച്ചു വൃത്തിയാക്കുന്ന ഒരു രീതിയാണ് നമുക്ക് ഉള്ളത്. എന്നാൽ ഇത്രത്തോളം കഷ്ടപ്പെടാതെ തന്നെ നിങ്ങളുടെ വീട്ടിലെ എത്ര വലിയ അഴുക്കും പൊടിപടലങ്ങളും വളരെ വൃത്തിയായി മാറ്റാനായി വളരെ നിസ്സാരമായി ഈ ഒരു കാര്യം മാത്രമാണ് ചെയ്തു കൊടുക്കേണ്ടത്.
പ്രത്യേകിച്ചും നിങ്ങളുടെ ബാത്റൂമിലും അടുക്കളയിലും സിംഗിലും ടൈൽസിലും എല്ലാം പറ്റിപ്പിടിച്ച് അഴുക്കും വൃത്തികേടുകളും വളരെ പെട്ടെന്ന് ഇല്ലാതാക്കാനായി നിസ്സാരമായി അല്പം നാരങ്ങ തൊലി മാത്രമാണ് ആവശ്യം. നാരങ്ങയുടെയോ ഓറഞ്ചിന്റെ തൊലികൾ ആവശ്യനുസരണം ഫ്രിഡ്ജ് അകത്ത് ഒരു പാത്രത്തിലാക്കി എടുത്ത് സൂക്ഷിച്ചു വയ്ക്കാം.
ഇങ്ങനെ സൂക്ഷിച്ചുവെച്ചാൽ നാരങ്ങാ തൊലി കുറച്ച് അധികമാകുന്ന സമയത്ത് ഇതെടുത്ത് ആവശ്യത്തിന് മാത്രം വെള്ളമൊഴിച്ച് വറ്റിച്ച് വേവിച്ച് എടുക്കാം. വേവിച്ചെടുത്ത ഈ നാരങ്ങ തൊലി കുറച്ചു മാത്രം വെള്ളം ഒഴിച്ച് നല്ലപോലെ അടിച്ച് ജ്യൂസ് ആക്കി എടുക്കാം. ഇത് ഒരു അരിപ്പയിലൂടെ അരിച്ചെടുത്ത ശേഷം ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റാം. ആവശ്യമെങ്കിൽ മാത്രം ഇതിലേക്ക് കുറച്ച് ഷാംപൂ പൊട്ടിച്ച് ഒഴിച്ച് ചേർത്തു കൊടുക്കുന്നതും ഗുണം ആണ്.
ശേഷം ഈ ലിക്വിഡ് നിങ്ങൾക്ക് വൃത്തിയാക്കേണ്ട ഭാഗങ്ങളിൽ കുറച്ച് ഒഴിച്ച് ഇട്ടശേഷം 5 മിനിറ്റ് കഴിഞ്ഞ് മാത്രം ഒരു ബ്രഷ് എടുത്ത് ഉരച്ചു കഴുകാം. ഇങ്ങനെ ചെയ്താൽ ഉറപ്പായും നിങ്ങൾ പ്രതീക്ഷിക്കാത്ത അത്രയും വലിയ തിളക്കം കിട്ടും. തുടർന്നും കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായും കണ്ടു നോക്കാം.