ഇങ്ങനെയൊരു ഇലയും അത്ഭുതപ്പെടുത്തുന്ന ഗുണങ്ങളും ഇതുവരെ അറിഞ്ഞില്ലല്ലോ

നമുക്ക് അധികം പരിചയമില്ലാത്ത അല്ലെങ്കിൽ അറിവില്ലാത്ത പല കാര്യങ്ങളും നമുക്ക് ചുറ്റും നടക്കുന്നുണ്ട്. പണ്ടുകാലങ്ങളിൽ ഉണ്ടായിരുന്ന ആളുകൾ ഒന്നും അത്ര വിദ്യാഭ്യാസമുള്ള ആളുകൾ ആയിരുന്നില്ല. എങ്കിലും അവർക്ക് നാട്ടറിവുകൾ വളരെയധികം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവരുടെ ഔഷധ പരീക്ഷണങ്ങളും ആരോഗ്യ ശൈലികളും വളരെ വ്യത്യസ്തമായിരുന്നു.

   

ഏതെങ്കിലും രോഗങ്ങൾ ഉണ്ടാകുമ്പോൾ ഓടി ഉടനെ ഒരു ഡോക്ടറുടെ അടുത്തേക്ക് പോകുന്ന ശീലമായിരുന്നില്ല അവരുടേത്. നമുക്ക് ചുറ്റും തന്നെ നമ്മുടെ രോഗങ്ങൾക്കുള്ള മരുന്നുകൾ ഉണ്ട് എന്ന് യാഥാർത്ഥ്യം അറിയാത്തതുകൊണ്ടാണ് നമ്മൾ ഇത്തരത്തിൽ ഒരു തെറ്റ് ചെയ്യുന്നത്. ചെറുതെങ്കിലും ചില ചെടികളും ഇലകളും നമ്മുടെ പല രോഗങ്ങൾക്കുള്ള മരുന്നാണ്. നമ്മുടെ ചുറ്റും കാണപ്പെടുന്ന ചെടികളിൽ ഒന്നാണ് മുയൽ.

ചെവിയൻ ചെടി. ഈ ചെടി വലുപ്പത്തിൽ വളരെ ചെറുതാണ് എങ്കിലും ഇതുകൊണ്ട് ഉണ്ടാകുന്ന ആരോഗ്യ ഗുണങ്ങൾ വളരെ ഏറെയാണ്. മൂലക്കുരു മലബന്ധം പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സമയത്ത് ഈ ചെടിയുടെ ഇല അരച്ച് ആ ഭാഗങ്ങളിൽ പുരട്ടി വയ്ക്കുന്നത് ഈ പ്രശ്നം ഇല്ലാതാക്കാൻ സഹായിക്കും. തൈറോയ്ഡ് സംബന്ധമായ ബുദ്ധിമുട്ടുകൾക്കും ഇതിന്റെ ഇല അരച്ചെ തൊണ്ടയിൽ പുരട്ടിയിടാം.

ഈ ചെടിയും ഇലയും പല പേരുകളിലും പല നാടുകളിലും അറിയപ്പെടുന്നുണ്ട് എങ്കിലും ഇതിന്റെ ഗുണങ്ങൾ ഒരുപാട് ഉണ്ട്. ഈ ചെടിയുടെ ഇലയും ജീരകവും വെള്ളം ചേർത്ത് തിളപ്പിച്ച് കുടിക്കുന്നത് മറ്റ് വയറ് സംബന്ധമായ ബുദ്ധിമുട്ടുകളും മാറാൻ സഹായകമാണ്. ഇതിന്റെ ഇലയും നീരും അരച്ച് പിഴിഞ്ഞ് നിറുകയിൽ വയ്ക്കുന്നത് ടോൺസിലൈറ്റിസിന് പരിഹാരമാണ്. വീഡിയോ മുഴുവൻ കാണാം.