ശരീരത്തിന്റെ പല ഭാഗത്തും ഉണ്ടാകാവുന്ന ഒരു പ്രധാന പ്രശ്നമാണ് ചൊറിച്ചിൽ. അസഹനീയമായ രീതിയിൽ ചൊറിച്ചിൽ ഉണ്ടാകുന്നതുമൂലം തന്നെ ആളുകൾ ഒരുപാട് പ്രയാസപ്പെടാറുണ്ട്. പ്രധാനമായും ശരീരത്തിന് ഇത്തരത്തിൽ ചൊറിച്ചിലുകൾ ഉണ്ടാകുന്ന തന്നെ കാരണം തന്നെ ചില ഫംഗസ് ഇൻഫെക്ഷനുകളാണ്. പല കാരണങ്ങൾ കൊണ്ടും ഇത്തരത്തിലുള്ള ഫംഗൽ ഇൻഫെക്ഷനുകൾ ശരീരത്തിൽ ഉണ്ടാകാം.
പ്രത്യേകിച്ച് നനഞ്ഞ വസ്ത്രങ്ങളുടെ ഉപയോഗം മൂലമോ ശരീരത്തിലെ അമിതമായ വിയർപ്പിന്റെ ഭാഗമായോ ഇത്തരത്തിൽ ഇൻഫെക്ഷനുകൾ വന്നുചേരാറുണ്ട്. പ്രധാനമായും ശരീരത്തിന്റെ മടക്കുകൾ വരുന്ന ഭാഗങ്ങളിലാണ് ഇൻഫെക്ഷനുകൾ കൂടുതലും കാണപ്പെടാറുള്ളത്. സ്ത്രീകളിലും അവരുടെ രഹസ്യ ഭാഗങ്ങളിലെ മടക്കുകളിൽ ചൊറിച്ചിലുകൾ ഉണ്ടാകുന്നത് സാധാരണമാണ്.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കഠിനമായി വർധിക്കുന്ന സമയത്തും ഇത്തരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്. അതുകൊണ്ടാണ് പ്രമേഹ രോഗികൾക്ക് ശരീരത്തിന്റെ പല ഭാഗങ്ങളിലും ചൊറിച്ചിൽ അനുഭവപ്പെടുന്നത്. നിങ്ങൾക്കും ഇത്തരത്തിലുള്ള ചൊറിച്ചിൽ അനുഭവപ്പെടുന്ന ഒരാളാണ് എങ്കിൽ ആ ഭാഗങ്ങളിൽ മറ്റെന്തെങ്കിലും തടിപ്പോ നിറവ്യത്യാസമോ തോന്നുന്നുണ്ടോ എന്നതും കൂടി നോക്കണം. ഇത്തരത്തിൽ ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാകുന്ന ഫംഗൽ ഇൻഫെക്ഷൻ ആണ് എങ്കിൽ നിങ്ങൾക്ക് ആ ഭാഗത്ത് ചില ഹോം റെമഡികൾ.
പരീക്ഷിക്കാം. പ്രത്യേകമായി ഒരു മരുന്നും ഭക്ഷണവുമായി പ്രവർത്തിക്കുന്ന വെർജിൻ കോക്കനട്ട് ഓയിലേക്ക് അല്പം മഞ്ഞൾ ചേർത്ത് ഈ ഭാഗങ്ങളിൽ പുരട്ടിയിടാം. മഞ്ഞളും ആര്യവേപ്പും കൂടി അരച്ച് പേസ്റ്റാക്കി ചൊറിച്ചിൽ ഉള്ള ഭാഗങ്ങളിൽ പുരട്ടിയിടുന്നതും നല്ലതാണ്. ഉപയോഗിക്കുന്ന വസ്ത്രങ്ങൾ പൂർണ്ണമായും അണുവിമുക്തമാക്കി, ഈർപ്പം ഇല്ലാതെ നല്ല വെയിലത്ത് ഉണക്കിയെടുത്തു ഉപയോഗിക്കുക. പരമാവധിയും വസ്ത്രങ്ങൾ കോട്ടന്റേത് ധരിക്കാൻ ശ്രമിക്കുക. തുടർന്ന് കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായും കാണുക.