മനസ്സിൽ ഒരുപാട് ആഗ്രഹങ്ങൾ ഉള്ള ആളുകളാണ് എങ്കിൽ നിങ്ങളുടെ ആഗ്രഹങ്ങൾ നടന്നു ഈശ്വരനെ വലിയ രീതിയിൽ തന്നെ വിളിച്ച് പ്രാർത്ഥിക്കാം. എന്നാൽ നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം നടന്നു കിട്ടുന്നതിനായി നിങ്ങൾക്ക് വളരെ എളുപ്പം വീട്ടിലിരുന്നു കൊണ്ട് ചില പ്രതിവിധി ചെയ്യാം. പ്രധാനമായും നിങ്ങളുടെ വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ ഇതിനെ ആവശ്യമാണ്.
നിത്യവും നിങ്ങളുടെ വീട്ടിൽ നിലവിളക്ക് വച്ച് പ്രാർത്ഥിക്കുന്ന ഒരു സമയമുണ്ട്. ഇങ്ങനെയുള്ള ബ്രഹ്മ മുഹൂർത്തവും സന്ധ്യാസമയവും ഇതിനായി തിരഞ്ഞെടുക്കാം. സന്ധ്യ സമയത്ത് നിലവിളക്ക് വയ്ക്കുന്ന സമയമായിരിക്കും എല്ലാവർക്കും കൂടുതൽ സൗകര്യം. ഈ സമയത്ത് നിലവിളക്കിനു മുൻപിലായി ഒരു ചുവന്ന പട്ട് വിരിച്ച് അതിനടുത്ത് നിങ്ങൾക്കും ഇരിക്കാം.
ശേഷം ഒരു പിടി കല്ലുപ്പ് ഈ ചുവന്ന പട്ടിലേക്ക് നിലവിളക്കിനെയും നിങ്ങളെയും ഒന്ന് ഉഴിഞ്ഞ ശേഷം വയ്ക്കാം. ഇതിനോടൊപ്പം തന്നെ മൂന്ന് ഗ്രാമ്പൂ കൂടി ഉഴിഞ്ഞ് വയ്ക്കുക. ശേഷം ഇതിനു മുകളിലായി അല്പം പച്ചക്കർപ്പൂരം കൂടി വച്ചു കൊടുക്കാം. ഒരു ചെറുനാരങ്ങ എടുത്ത് രണ്ട് പകുതിയായി മുറിച്ച് വീടിന്റെ വടക്ക് ഭാഗത്തേക്ക് തെക്ക് ഭാഗത്തേക്കും ഓരോ പകുതിയും എറിഞ്ഞു കളയണം.
ശേഷം വീണ്ടും നിലവിളക്കിനടുത്ത് വന്ന് ഈ ചുവന്ന കീഴിൽ നല്ലപോലെ ഭദ്രമാക്കി കെട്ടിയ ശേഷം നിങ്ങൾ കിടന്നുറങ്ങുമ്പോൾ ഉപയോഗിക്കുന്ന തലയിണയുടെ താഴെയായി വയ്ക്കുക. തുടർച്ചയായി മൂന്ന് ദിവസം ഇങ്ങനെ ഇത് അവിടെ വെച്ചിരുന്നാൽ വലിയ രീതിയിൽ നിങ്ങൾക്ക് അനുഗ്രഹം ഉണ്ടാകും. നിങ്ങളുടെ ഏത് ആഗ്രഹവും വളരെ പെട്ടെന്ന് സാധിച്ചു കിട്ടാൻ ഇത് ഉപകരിക്കും.