ശത്രു ദോഷം എന്നാൽ അത്ര നിസ്സാരമായി കാണേണ്ട ഒന്നല്ല. കാരണം ഒരു വ്യക്തിയുടെ സന്തോഷവും ജീവിതത്തിലെ ഓരോ നല്ല നിമിഷങ്ങളും നശിപ്പിക്കാൻ ഈ ശത്രു ദോഷം തന്നെ വലിയ കാരണമാകും. പ്രത്യേകിച്ചും നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഉയർച്ചകളെ അസൂയയോടെ മാത്രം നോക്കി കാണുന്ന ആളുകളുണ്ട്. ഇത്തരം ആളുകൾ നേരിട്ട് അല്ലാതെയോ നമ്മുടെ ജീവിതത്തിൽ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും.
ഉണ്ടാകുന്നതിനു വേണ്ട ചില കാര്യങ്ങൾ ചെയ്യാറുണ്ട്. നിങ്ങളുടെ ശത്രു ആരാണ് എന്ന് അറിയാതെ പോലും നിങ്ങൾക്ക് ഇതിനെതിരായി പരിഹാരം ചെയ്യാനാകും. ശത്രുവിന്റെ മനസ്സിലിരിപ്പ് ഒരിക്കലും നടക്കാത്ത രീതിയിൽ ആ ശത്രുവിനെ തന്നെ നമ്മുടെ ജീവിതത്തിൽ നിന്നും ഒഴിവാക്കാനും ചില മാർഗങ്ങളുണ്ട്. ഇതിനായി ഒരു കഷണം കായം മാത്രമാണ് ആവശ്യമായി വരുന്നത്.
സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന സമയത്ത് കിഴക്കോട്ട് ദർശനമായി ഇരുന്നുകൊണ്ട് ഈ കർമ്മം ചെയ്യാം. നിലവിളക്കിനു മുൻപിൽ ഇരുന്ന് ഒരു വെളുത്ത പേപ്പറിൽ ഒരു കഷണം കായം എടുത്തു വയ്ക്കുക. ശേഷം നിങ്ങളുടെ മുഖത്തിന് ചുറ്റുമായി 12 തവണ ഈ കായം കൊണ്ട് ഉഴിയുക. ഓരോ തവണ ഉഴിയുമ്പോഴും ഭദ്രകാളി മന്ത്രം ചൊല്ലുക. ശേഷം വെളുത്ത പേപ്പറിൽ നിങ്ങളുടെ ശത്രുവിന്റെ പേര് എഴുതുക.
ശത്രുവിനെ നിങ്ങൾക്ക് അറിയില്ല എങ്കിൽ ശത്രു എന്ന് മാത്രം എഴുതുക. കായം വെളുത്ത പേപ്പർ അകത്ത് വച്ച് പൊതിഞ്ഞശേഷം നിങ്ങളുടെ വീട്ടിലെ ചമ്മല കൂട്ടിയിട്ട് കത്തിക്കുന്ന തീയിലോ, കനൽ എരിയുന്ന അടുപ്പിലോ അക്നിക്കിരയാക്കുക. ഏഴു ദിവസത്തിനുള്ളിൽ തന്നെ നിങ്ങളോട് ശത്രു ദോഷം മാറുകയും ശത്രു ആര് എന്ന് സ്വപ്നത്തിൽ ദർശനം ഉണ്ടാവുകയും ചെയ്യും