ബദാം കഴിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. പലർക്കും ഈ ബദാമിന്റെ ടേസ്റ്റ് വളരെയധികം ഇഷ്ടമായിരിക്കും. ടേസ്റ്റ് മാത്രമല്ല ഇതിന് ഒരുപാട് ആരോഗ്യ ഗുണങ്ങളും ഉണ്ട് എന്ന വാസ്തവം പലർക്കും അറിയില്ല. യഥാർത്ഥത്തിൽ ഒരുപാട് തരത്തിലുള്ള ആരോഗ്യഗുണങ്ങൾ നിങ്ങൾക്ക് പ്രദാനം ചെയ്യാൻ കഴിവുള്ള ഒരു ചെറിയ വസ്തുവാണ് ബദാം.
ഈ ബദാം ദിവസവും നിങ്ങൾ കഴിക്കുന്നവരാണോ എങ്കിൽ തീർച്ചയായും ഈ കാര്യങ്ങളെ കുറിച്ചുള്ള അറിവ് നിങ്ങൾക്ക് ഉണ്ടായിരിക്കണം. ബദാം കഴിക്കണം എന്ന് പറയുമ്പോൾ ഒരുപാട് ബദാം കഴിക്കുന്നത് കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് ദിവസവും ഒരു പിടിയിൽ വരുന്ന ഏറ്റവും പത്തോ ബദാം മാത്രം കഴിക്കാം. ഇത് വെറുതെ ചവച്ചരച്ച് കഴിക്കുന്നതിനേക്കാൾ നല്ലത് തലേദിവസം കഴുകി.
വെള്ളത്തിലിട്ട് കുതിർത്ത ശേഷം രാവിലെ എഴുന്നേറ്റ് കഴിക്കുന്നതാണ്. ഒരുപാട് പേർ ചെയ്യുന്ന ഒരു വലിയ തെറ്റാണ് ബദാമിന്റെ തോല് രാവിലെ കുതിർത്ത ശേഷം ഉരിഞ്ഞു കളയുന്നു എന്നുള്ളത്. ഒരിക്കലും ബദാമിന്റെ തോല് ഇതുപോലെ പൊളിച്ചു കളയാൻ പാടില്ല. കാരണം ഈ തോലിന്റെ ഗുണങ്ങളും ഒരുപാടാണ്. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇതൊരു നല്ല പരിഹാരമാണ്.
ചെറിയ കുട്ടികളുടെ ബുദ്ധിവികാസത്തിന് ഇങ്ങനെ ബദാം കഴിക്കുന്നത് സഹായകമാണ്. ശരീരത്തിൽ മസിലുകളുടെ പവർ വർദ്ധിപ്പിക്കാൻ ബദാം കഴിക്കാം. ഓർമ്മശക്തിയും ആരോഗ്യവും വർധിക്കുന്നതിനും ബദാം കഴിക്കുന്നത് സഹായകമാണ്. നല്ല കൊഴുപ്പാണ് എന്നതുകൊണ്ടുതന്നെ ഇത് കഴിക്കുന്നതുകൊണ്ട് മറ്റുതരത്തിലുള്ള പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല. വെറുതെ ചവച്ചരച്ചു കഴിക്കുന്നതാണ് കൂടുതൽ ഉത്തമം. സാധിക്കാത്തവരാണ് എങ്കിൽ പാലിൽ അരച്ചു കഴിക്കാം.