പലപ്പോഴും ചില കാലാവസ്ഥ വ്യതിയാനം കൊണ്ടും, വെള്ളം മാറി കുളിക്കുന്നത് കൊണ്ടും, ചില താരൻ ബുദ്ധിമുട്ടുകളും മുടികൊഴിച്ചിലും മുടിയുടെ ഉള്ള് കുറയുന്ന അവസ്ഥയും കാണപ്പെടാറുണ്ട്. ഇത്തരത്തിലുള്ള നിങ്ങളുടെ തലമുടി സംബന്ധമായ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ ഒരേയൊരു ഇൻഗ്രീഡിയന്റ് മാത്രം മതിയാകും.
തലമുടി പനംകുല പോലെ വളരാൻ ഇനി ഉലുവ മാത്രം നിങ്ങൾക്ക് ചേർത്താൽ മതി. ഒരു ബൗള് നിറയെ കഞ്ഞി വെള്ളം എടുക്കുക ഇതിലേക്ക് ഒരു ടീസ്പൂൺ ഉലുവ ഇട്ട് രണ്ട് ദിവസത്തോളം കുതിർത്താൻ വയ്ക്കുക. ഇങ്ങനെ കുതിർത്ത ഉലുവ അരിച്ചുമാറ്റിയ ശേഷം ഈ കഞ്ഞിവെള്ളം നിങ്ങൾക്ക് തലമുടിയിൽ ഒരു ടോണർ ആയി ഉപയോഗിക്കാം.
ഇങ്ങനെ തലമുടിയിൽ ടോണർ ഉപയോഗിക്കുന്നതിനു മുൻപ് തലമുടിയിൽ നിങ്ങൾ ഉപയോഗിക്കുന്ന ഏത് എണ്ണയാണ് അത് ഒന്ന് തൊട്ടുതടവണം. ഒരുതവണ എടുത്ത ഉലുവ രണ്ടോ മൂന്നോ തവണ വീണ്ടും വീണ്ടും മാറി കഞ്ഞിവെള്ളം ഉപയോഗിച്ച് ടോണർ ഉണ്ടാക്കാനായി ഉപയോഗിക്കാം. നാലാമത്തെ ദിവസം ഈ ഉലുവ അരിച്ചെടുത്ത ശേഷം അല്പം കഞ്ഞി വെള്ളം ചേർത്ത് മിക്സി ജാറിൽ നല്ല പേസ്റ്റ് പോലെ അരച്ചെടുക്കാം.
ഇങ്ങനെ ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഈ പേസ്റ്റ് തലമുറയിൽ പുരട്ടുന്നതും തലയോട്ടിയിൽ നല്ലപോലെ മസാജ് ചെയ്യുന്നതും നിങ്ങളുടെ തലമുടി വളരുന്നതിന് താരൻ പ്രശ്നങ്ങൾ ഇല്ലാതാക്കാനും സഹായിക്കും. ഇങ്ങനെ ഉലുവ ഉപയോഗിക്കരുത് നിങ്ങളുടെ തലയിലെ മുടി വളർച്ച 4 ഇരട്ടിയായി വർദ്ധിപ്പിക്കും. നീലിറക്കം പോലുള്ള ബുദ്ധിമുട്ട് ഉള്ളവരാണ് എങ്കിൽ അധിക സമയം ഇത് തലയിൽ പുരട്ടി കെട്ടിവയ്ക്കാൻ പാടില്ല.