ചെറുപ്രായത്തിൽ പോലും നരച്ച മുടി കിളിർത്ത് വരുന്ന രീതിയിലുള്ള ചില ആളുകളെ നമുക്ക് കാണാനാകും. പ്രധാനമായും ശരീരത്തിൽ ചില വിറ്റാമിനുകളും മിനറൽസും കുറയുന്നതിന്റെ ഭാഗമായി ഇത്തരത്തിൽ മൂടി വെളുത്തു വരുന്നത് കാണാം. അകാലനര എന്നാണ് ഈ രീതിക്ക് പറയുന്ന പേര്. നിങ്ങൾക്കും ഇത്തരത്തിൽ അകാലനര പോലുള്ള അവസ്ഥകൾ ഉണ്ടെങ്കിൽ തീർച്ചയായും.
നിങ്ങളുടെ ഭക്ഷണ ശൈലി നല്ല രീതിയിൽ തന്നെ മാറ്റം വരുത്തേണ്ടിയിരിക്കുന്നു എന്നത് മനസ്സിലാക്കുക. പ്രധാനമായും ഇത്തരത്തിൽ അകാലനര പോലുള്ള അവസ്ഥകൾ ഉണ്ടാകുന്നുണ്ടെങ്കിൽ നിങ്ങളുടെ തലമുടി കറുപ്പ് നിറമാക്കി മാറ്റുന്നതിന് മാർക്കറ്റിൽ ലഭിക്കുന്ന ഹെയർ ഡൈ വാങ്ങി ഉപയോഗിക്കാതിരിക്കുക. കാരണം ഇത്തരത്തിലുള്ള ഹെയർ ഡൈകൾ നിങ്ങളുടെ തലമുടി മാത്രമല്ല .
നിങ്ങളുടെ കൈകളിൽ പോലും അലർജി ഉണ്ടാകും. ഒരു തലത്തിലുള്ള അലർജി പ്രശ്നങ്ങളും ഇല്ലാതെ നിങ്ങളുടെ തലമുടി നിങ്ങൾക്ക് നാച്ചുറലായി തന്നെ കറുപ്പിച്ച് എടുക്കാം. ഇതിനായി അല്പം വെർജിൻ കോക്കനട്ട് ഓയിൽ ഉപയോഗിക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ ഉലുവ ഉണക്കി പൊടിച്ചത് ചേർത്ത് കൊടുക്കാം. ഒരു ടീസ്പൂൺ അളവിൽ തന്നെ കരിംജീരകം പൊടിച്ചതും .ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക.
ഒരു ടീസ്പൂൺ അളവിൽ ഹെന്ന പൗഡർ നെല്ലിക്ക പൊടിയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ഒരു രാത്രി മുഴുവൻ ഇത് ഒരു ഇരുമ്പ് പാത്രത്തിൽ മൂടി വയ്ക്കുക. രാവിലെ ഇത് ഒരു കോട്ടൻ തുണിയിലൂടെ അരിച്ച് പിഴിഞ്ഞെടുത്ത് കുളിക്കുന്നതിന് അരമണിക്കൂർ മുൻപായി തലയിൽ പുരട്ടി ഇടാം. ഇത് സ്ഥിരമായി ചെയ്താൽ നിങ്ങളുടെ തലമുടി വളരെ മനോഹരമായി തന്നെ കറുത്തവരും.