ഇന്ന് മാർക്കറ്റിൽ പല പേരുകളിലും പല കമ്പനികളുടെയും ഹെയർ ഡൈകൾ വാങ്ങാൻ ലഭിക്കും. എന്നാൽ ഈ ഹെയർ ഡൈകളെല്ലാം പാക്കറ്റിൽ വരുന്നതുകൊണ്ടുതന്നെ ഒരുപാട് തരത്തിലുള്ള കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. ഇത്തരം കെമിക്കലുകൾ നമ്മുടെ ശരീരത്തിൽ പ്രയോഗിക്കുമ്പോൾ ഇത് ചിലർക്ക് അലർജി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ചിലർക്ക് തലയിൽ ചൊറിഞ്ഞു.
കൊട്ടാനും ചിലർക്ക് താരൻ പ്രശ്നങ്ങൾ ഉണ്ടാകാനും മറ്റു ചിലർക്ക് ചുവന്ന തടിച്ച പാടുകൾ ഉണ്ടാക്കാനും സാധ്യതകൾ ഉണ്ട്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള കെമിക്കൽ ഹെയർ ഡൈകൾ ഉപയോഗിക്കുന്നത് അത്ര അനുയോജ്യമായ കാര്യമല്ല. നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് വളരെ നാച്ചുറലായി ഒരു തരത്തിലുള്ള കെമിക്കലും ഇല്ലാതെ ഹെയർ ടൈ തയ്യാറാക്കാം.
നീ ഹെയർ ഡൈ തയ്യാറാക്കാനായി ചെമ്പരത്തിയുടെ നല്ല ചുവന്ന ഇതളുകൾ ഉള്ള പൂക്കൾ തിരഞ്ഞെടുക്കാം. ഇതിലേക്ക് രണ്ട് തണ്ട് തുളസിയിലയും രണ്ടു തണ്ട് പനിക്കൂർക്ക ഇലയും ചേർക്കാം. അപ്പം ഒരു കറ്റാർവാഴ തണ്ടിലെ കറ കളഞ്ഞ് ഇതിന്റെ ജെല്ല് മാത്രം വേർതിരിച്ചെടുത്തു ചേർക്കാം. രണ്ട് നെല്ലിക്ക കൂടി ചേർത്ത് ഇത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി എടുക്കാം.
ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ഹെന്ന പൗഡർ കൂടി ചേർത്ത് ഇളക്കി ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ ഒരു രാത്രി മുഴുവനും സൂക്ഷിച്ചു വയ്ക്കാം. പിറ്റേദിവസം ഇത് തുറന്നു നോക്കുമ്പോൾ കറുത്ത നിറമായി മാറിയിരിക്കും. ഒരു ബ്രഷ് ഉപയോഗിച്ച് കൈകൾ കൊണ്ട് തന്നെ നരച്ച മുടികളെ തേച്ച് മിനുക്കി കറുപ്പിച്ച് എടുക്കാം. സോപ്പോ ഷാംപൂവോ ഉപയോഗിക്കാതെ പകരം ചെമ്പരത്തി താളി ഉപയോഗിച്ച് തല കഴുകാം.