ഇന്നത്തെ നമ്മുടെ ഭക്ഷണരീതി എന്നത് വളരെയധികം ടോക്സിക് ആണ്. ഒരുപാട് തരത്തിലുള്ള വിഷപദാർത്ഥങ്ങളാണ് നമ്മുടെ ഭക്ഷണത്തിലൂടെ ശരീരത്തിലേക്ക് എത്തുന്നത്. ശരീരത്തിന്റെ ആരോഗ്യം നശിക്കാനും ശരീരം കൂടുതൽ തടിച്ചു വരുന്നതിനും ഇത് കാരണമാകാറുണ്ട്. ഇങ്ങനെയുള്ള ഒരു പ്രതിഭാസം ശരീരത്തിൽ സംഭവിക്കുന്നത് കൊണ്ട് തന്നെ ഒരുപാട് തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ.
നമുക്ക് ഉണ്ടാകുന്നു. ഈ ആരോഗ്യപ്രശ്നങ്ങൾ നിങ്ങളുടെ ആന്തരിക അവയവങ്ങളെയും ബാഹ്യ അവയവങ്ങളെയും ഒരുപോലെതന്നെ ബാധിക്കും. ചില ആളുകൾ എത്രതന്നെ ഭക്ഷണം കഴിച്ചാലും ശരീരം തടിക്കാത്ത ഒരു അവസ്ഥ കാണാറുണ്ട്. എന്നാൽ ഇവരുടെ ശരീരത്തിൽ വയറുമാത്രം വലിയ രീതിയിൽ വീർത്തുവരും. ഇതുതന്നെ ഒരു വലിയ രോഗാവസ്ഥയുടെ ഭാഗമാണ്. ശരീരം തടിക്കണമെന്ന് വിചാരിച്ചു ഒരുപാട് ഭക്ഷണം വലിച്ചുവാരി കഴിക്കുന്ന ഒരു രീതിയും ആളുകളിൽ കാണാം.
ഇത് ശരീരം തടിക്കുന്നതിനേക്കാൾ ഉപരി അവരെ ഒരു വലിയ രോഗിയാക്കി മാറ്റുന്നു എന്നതാണ് വാസ്തവം. നിങ്ങളുടെ ഭക്ഷണം എപ്പോഴും ആരോഗ്യകരമായിരിക്കാൻ ശ്രദ്ധിക്കണം. കാരണം ഭക്ഷണത്തിൽ നല്ല രീതിയിൽ തന്നെ പച്ചക്കറികളും ഇലക്കറികളും പഴവർഗ്ഗങ്ങളും ഉൾപ്പെടുത്തുകയും ധാരാളമായി അളവിൽ വെള്ളം കുടിക്കുകയും ചെയ്താൽ തന്നെ ഒരു പരിധി വരെയുള്ള രോഗങ്ങളെ തടയാനാകും. ഒരുപാട് കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നതും.
ഭക്ഷണത്തിലെ മധുരം കാർബോഹൈഡ്രേറ്റ് എന്നിവയും എല്ലാമാണ് നമ്മൾ ഒരു രോഗിയാക്കി മാറ്റുന്നത്. നല്ല വ്യായാമവും നല്ല ഭക്ഷണരീതിയും ആണ് നിങ്ങളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നത്. ഇടയ്ക്ക് ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ്, വാട്ടർ ഫാസ്റ്റിംഗ് എന്നിവയെല്ലാം ശീലിക്കുകയാണ് എങ്കിൽ വളരെ പെട്ടെന്ന് തന്നെ നിങ്ങളുടെ ശരീര ഭാരം നോർമൽ ബിഎംഐയിലേക്ക് കൊണ്ടുവരാനാകും.