കൊളസ്ട്രോൾ ആണോ നിങ്ങളുടെ പ്രശ്നം, ഇതിന് ഇറച്ചിയും മീനും അല്ല ഒഴിവാക്കേണ്ടത് മറിച്ച് ഇതാണ്.

ശരീരത്തിൽ കൊളസ്ട്രോൾ വർദ്ധിക്കുന്നത് കൊണ്ട് പ്രയാസപ്പെടുന്ന ആളുകളാണോ, എങ്കിൽ തീർച്ചയായും നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യ കാര്യത്തിൽ അല്പംകൂടി ശ്രദ്ധ കൂടുതൽ നൽകേണ്ടതുണ്ട്. പ്രത്യേകമായി ഭക്ഷണത്തിൽ അമിതമായ കൊഴുപ്പ് ഒഴിവാക്കാൻ തന്നെയാണ് ഡോക്ടേഴ്സ് നിർബന്ധിക്കുന്നത്. എങ്കിലും ഈ കൊഴുപ്പ് ഒഴിവാക്കുക എന്നാൽ ഇറച്ചിയും മീനും മുട്ടയും പൂർണമായും ഒഴിവാക്കുക.

   

എന്നതല്ല അർത്ഥം. കൃത്യമായ അളവിൽ ഇവയെല്ലാം നിങ്ങളുടെ ശരീരത്തിന് ആവശ്യമായി നൽകേണ്ടതുണ്ട്. എന്നാൽ അമിതമായി ഇവ ഉപയോഗിക്കുന്നത് ദോഷം ചെയ്യും എന്നതും ഒരു യാഥാർത്ഥ്യമാണ്. അതുകൊണ്ടുതന്നെ ചെറിയ ഒരു അളവിലേക്ക് ഈ ഇറച്ചിയും മാംസവും എല്ലാം കഴിക്കുന്നത് ഗുണകരമാണ്. പ്രധാനമായും ശരീരത്തിന് ദോഷം ചെയ്യുന്ന ഭക്ഷണപദാർത്ഥങ്ങൾ കാർബോഹൈഡ്രേറ്റ് തന്നെയാണ്.

കാർബോഹൈഡ്രേറ്റും മധുരവും ഒരുപോലെ നിങ്ങളുടെ ശരീരത്തിന് ദോഷം ചെയ്യുന്ന ചില ഭക്ഷണപദാർത്ഥങ്ങളാണ്. അതുകൊണ്ടുതന്നെ ഇവ പൂർണമായും ഒഴിവാക്കുക തന്നെയാണ് ഉത്തമം. കാർബോഹൈഡ്രേറ്റ് എന്നാൽ ചോറ് മാത്രമല്ല ഗോതമ്പും ഈ കൂട്ടത്തിൽ പെടുന്നവ തന്നെയാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇവ കഴിക്കുന്നത് കൊണ്ട് ദോഷമില്ല. എങ്കിലും ഇവ കഴിക്കുന്ന സമയത്ത് ഇത് വളരെ ചെറിയ അളവിൽ മാത്രം ആക്കി ചുരുക്കുക. ധാരാളമായി അളവിൽ പച്ചക്കറികളും ഇലക്കറികളും.

നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇവയിൽ ജലാംശം കൂടുതലുള്ളവയാണ് എങ്കിലും ഫൈബർ കൂടുതലുള്ളവയാണ് എങ്കിലും നിങ്ങൾക്ക് ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഇതിലൂടെ ലഭിക്കും. ഭക്ഷണകാര്യത്തിൽ മാത്രമല്ല വ്യായാമം എന്നതും കൊളസ്ട്രോളിന് കാര്യത്തിൽ പ്രത്യേകം ശ്രദ്ധയോടെ ചെയ്യേണ്ടതാണ്. ദിവസവും അരമണിക്കൂർ നേരമെങ്കിലും വ്യായാമത്തിനു വേണ്ടി മാറ്റിവയ്ക്കണം. നല്ല ഡയറ്റും വ്യായാമവും നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പിന് ഉരുക്കി കളയും.

Leave a Reply

Your email address will not be published. Required fields are marked *