വെളുത്തുള്ളിയുടെ തോൽ ഇനി വെറുതെ കളയണ്ട ഇതുകൊണ്ട് ഒരു കാര്യമുണ്ട്

പ്രായം കൂടുന്തോറും തലമുടി നരച്ചുവരുന്നത് സ്വാഭാവികമാണ്. പ്രായത്തിന്റെ ഭാഗമായും അല്ലാതെയും തലമുടി നരയ്ക്കുന്ന അവസ്ഥയെ മറികടക്കാനും നരച്ച മുടിയഴകളെ ഇല്ലാതാക്കുന്നതിനും നിങ്ങൾക്ക് പലതരത്തിലുള്ള ഹെയർ ഡൈ എന്ന് കടയിൽ നിന്നും വാങ്ങാൻ കിട്ടും. എന്നാൽ ഇന്ന് മാർക്കറ്റിൽ കിട്ടുന്ന പല ഹെയർ ഡൈയും ഉപയോഗിക്കുമ്പോൾ അലർജി പ്രശ്നങ്ങൾ ഉണ്ടാകുന്നവയാണ്.

   

നിങ്ങൾക്കും ഈ രീതിയിൽ വലിയ അലർ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ടെങ്കിൽ തീർച്ചയായും ഈ പ്രശ്നങ്ങളെ മാറ്റിയെടുക്കാൻ ശരിയായ ആരോഗ്യ രീതികൾ പാലിക്കാം. ഒപ്പം വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു നല്ല ഹെയർ ഡൈ പരിചയപ്പെടാം. ഒരു രൂപ പോലും ചിലവില്ലാതെ നിങ്ങളുടെ വീട്ടിൽ വെറുതെ കളയുന്ന ഈ വെളുത്തുള്ളിയുടെ തൊലിയാണ് ഇതിനുവേണ്ടി ഉപയോഗിക്കേണ്ടത്.

നിങ്ങളുടെ വീട്ടിൽ കറിക്ക് വേണ്ടി എടുക്കുന്ന വെളുത്തുള്ളിയുടെ തൊലി പരമാവധിയും ശേഖരിച്ച് എടുത്തു വയ്ക്കുക. ഒരുപാട് വെളുത്തുള്ളി തൊലി കിട്ടുന്ന സമയത്ത് ഇവയെല്ലാം ചേർത്ത് നല്ലപോലെ ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ ഇട്ട് വറുത്ത് കറുപ്പിച്ച് എടുക്കുക. ശേഷം മിക്സി ജാറിൽ നല്ലപോലെ നൈസാക്കി പൊടിച്ചെടുക്കണം.

ഇങ്ങനെ തയ്യാറാക്കിയ പൊടിയിലേക്ക് ചൂട് ഒന്ന് വിട്ട ശേഷം അല്പം ഒലിവ് ഓയിൽ ഒഴിച്ച് പേസ്റ്റ് രൂപമാക്കി മാറ്റിയെടുക്കാം. ഇത് ഒരു ചില്ല് കുപ്പിയിൽ അടച്ച് ഏഴു ദിവസം ഇരുട്ട് ഉള്ള ഭാഗത്ത് സൂക്ഷിച്ചുവയ്ക്കാം. ഏഴു ദിവസത്തിനു ശേഷം ഇതിൽ നിന്നും ആവശ്യാനുസരണം എടുത്ത് നിങ്ങൾക്ക് തലയിൽ പ്രയോഗിക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.