നിങ്ങൾക്ക് വണ്ണം കുറയ്ക്കണോ, പ്രമേഹമാണോ നിങ്ങളുടെ പ്രശ്നം, എന്തിനും പരിഹാരം കുമ്പളങ്ങ.

ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു പച്ചക്കറിയാണ് കുമ്പളം. അതുകൊണ്ടുതന്നെ കുമ്പളങ്ങ ദിവസവും നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശാരീരികമായി ഒരുപാട് ഗുണങ്ങൾ നൽകും. പ്രത്യേകിച്ചും ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരാണ് എങ്കിൽ ദിവസവും കുമ്പളങ്ങ ജ്യൂസ് ഉണ്ടാക്കി കുടിക്കുന്നത് ഉപകരിക്കും. താരൻ പ്രശ്നങ്ങൾ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന ആളുകൾ .

   

ആണോ നിങ്ങൾ എങ്കിൽ തീർച്ചയായും ഇത്തരത്തിൽ ദിവസവും രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് കുമ്പളങ്ങ ജ്യൂസ് കുടിക്കുന്നത് പലതരത്തിലും ശാരീരിക അസ്വസ്ഥതകൾ അകറ്റാനും താരൻ പ്രശ്നങ്ങൾ അകറ്റാനും സഹായിക്കും. പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് കുമ്പളങ്ങ ജ്യൂസ് ദിവസവും കഴിക്കാം. അമിതവണ്ണം കുറയ്ക്കണം എന്ന് ആഗ്രഹത്തോടെ കൂടി നടക്കുന്ന ആളുകളാണ് .

എങ്കിൽ തീർച്ചയായും നിങ്ങൾക്ക് കുമ്പളങ്ങ ജ്യൂസ് ശീലമാക്കാം. എന്നാൽ ഇങ്ങനെ കുമ്പളങ്ങ ജ്യൂസ് കഴിക്കുമ്പോൾ നേരിട്ട് ഒരുപാട് കട്ടിയിൽ അരച്ച് കഴിക്കുന്നത് അത്ര സുഖകരമല്ല. അതുകൊണ്ടുതന്നെ കുമ്പളങ്ങ ജ്യൂസ് കുടിക്കുന്നതിന് ഒരു നല്ല രീതി ഉണ്ട് ഇത് പാലിക്കുക. ഇതിനായി നാലുപേർക്ക് ഒരു ദിവസം കഴിക്കാനുള്ള കുമ്പളങ്ങ ജ്യൂസിനെ വേണ്ടി അരക്കിലോ കുമ്പളങ്ങ എടുക്കാം.

ആ കുമ്പളങ്ങ തൊലി കളഞ്ഞ് മിക്സി ജാറിൽ ചെറിയ കഷണങ്ങളാക്കിയിട്ട് അരച്ച് ജ്യൂസ് ആക്കി എടുക്കാം. ഇത് ഒരു അരിപ്പയിലൂടെയോ തുണിയിലൂടെയോ അരിച്ച് പിഴിഞ്ഞ് എടുക്കാം. ശേഷം ഇതിലേക്ക് അര ടീസ്പൂൺ ഇന്ദുപ്പും അര ചെറുനാരങ്ങയുടെ നീരും പിഴിഞ്ഞ് ചേർത്ത് രണ്ടു ഗ്ലാസ് വെള്ളം കൂടി ചേർത്ത് നാലുപേർക്കും ബാഗിച്ചു കുടിക്കാം. ഇന്ദുപ്പിന് പകരമായി ചെറുതേൻ ചേർത്തു കുടിക്കുന്നത് ഉത്തമമാണ്.

Leave a Reply

Your email address will not be published. Required fields are marked *