ശരീരഭാരം കുറയ്ക്കാൻ വേണ്ടി പ്രയാസപ്പെടുന്ന ആളുകളുടെ നാടാണ് നമ്മുടേത്. എന്നാൽ ഇതിനിടയിലും ചെറിയൊരു ശതമാനം ആളുകൾ ശരീരഭാരം എങ്ങനെയെങ്കിലും വർധിപ്പിക്കണം എന്ന് ആഗ്രഹത്തോടെ കൂടി നടക്കുന്നവരുണ്ട്. ഇത്തരത്തിൽ അല്പമെങ്കിലും ശരീരഭാരം വർദ്ധിപ്പിക്കണം എന്ന് ആഗ്രഹം ഉള്ളവരാണ് എങ്കിൽ തീർച്ചയായും നിങ്ങളുടെ ഭക്ഷണ കാര്യത്തിൽ അല്പം ശ്രദ്ധിക്കണം.
ഒരുപാട് കാൽസ്യം പ്രോട്ടീൻ കാലറി എന്നിവ ശരീരത്തിലേക്ക് എത്തിക്കുന്നതിനേക്കാൾ ആവശ്യമായ അളവിൽ ഇവ എത്തിക്കുകയും ഇതിനോടൊപ്പം തന്നെ ശരീരത്തിന്റെ ഭാരം വർദ്ധിക്കുന്ന ഭക്ഷണ രീതി പാലിക്കുകയും ചെയ്യാം. ഒരു ദിവസം നിങ്ങളുടെ ഭക്ഷണത്തിൽ എന്തൊക്കെ ഉൾപ്പെടുത്തണം എന്നതിനെ കുറിച്ച് ഒരു കണക്ക് ഉണ്ടായിരിക്കണം.
പ്രത്യേകമായി 25 ഗ്രാം പ്രോട്ടീൻ മാത്രമേ നിങ്ങളുടെ ഭക്ഷണത്തിൽ ഒരു ദിവസം ഉൾപ്പെടുത്താവൂ. ദിവസവും ഒരു പിടിയോളം വരുന്ന നിലക്കടല കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കാൻ സഹായിക്കും. ഇതിനോടൊപ്പം തന്നെ ധാരാളമായി പാലും പാലുൽപന്നങ്ങളും ഉൾപ്പെടുത്താം. നല്ല പ്രോട്ടീനും കൊഴുപ്പും അടങ്ങുന്ന ഭക്ഷണങ്ങൾ ആയിരിക്കണം നിങ്ങൾ ഉൾപ്പെടുത്തേണ്ടത്. കാർബോഹൈഡ്രേറ്റ് പരമാവധിയും നിങ്ങളുടെ ഭക്ഷണങ്ങളും ഒഴിവാക്കി നിർത്തുകയാണ് നല്ലത്.
ധാരാളമായി അളവിൽ പ്രോട്ടീൻ ഉൾപ്പെടുമ്പോൾ ഇത് പ്യൂരിൻ കണ്ടന്റ് ഉണ്ടാക്കാനും ഇതുവഴിയായി യൂറിക് ആസിഡ് പ്രശ്നങ്ങളുണ്ടാകാനും ഇടയാകും. അതുകൊണ്ടുതന്നെ നിങ്ങളുടെ ഭക്ഷണം കൂടുതൽ ആരോഗ്യകരമായി തന്നെ ആയിരിക്കണം. ദിവസവും ധാരാളമായി അളവിൽ വെള്ളം കുടിക്കാനും മറന്നു പോകരുത്. വ്യായാമം എന്നതും നിങ്ങൾ സ്ഥിരമായി ചെയ്യണം. അനാവശ്യമായി ഒരുപാട് കൊഴുപ്പ് ശരീരത്തിലേക്ക് എത്തുന്നത് ശരീരം വണ്ണം വയ്ക്കുക എന്നതിനേക്കാൾ ഉപരി നിങ്ങളെ ഒരു രോഗിയാക്കി മാറ്റും.